ത​ദ്ദേ​ശ തെ​ര​ഞ്ഞെ​ടു​പ്പി​ൽ എ​ൽ​ഡി​എ​ഫി​നേ​റ്റ പ​രാ​ജ​യ​ത്തി​ന്‍റെ കാ​ര​ണം ക​ണ്ടെ​ത്തി​യെ​ന്നും പ​രി​ഹാ​ര ന​ട​പ​ടി​ക​ൾ ആ​രം​ഭി​ച്ചെ​ന്നും സി​പി​എം സം​സ്ഥാ​ന സെ​ക്ര​ട്ട​റി എം.​വി.​ഗോ​വി​ന്ദ​ൻ. അ​മി​ത ആ​ത്മ​വി​ശ്വാ​സം, സം​ഘ​ട​നാ ദൗ​ർ​ബ​ല്യം, പ്രാ​ദേ​ശി​ക വീ​ഴ്‌​ച തു​ട​ങ്ങി​യ കാ​ര​ണ​ങ്ങ​ളാ​ണ് അ​പ്ര​തീ​ക്ഷി​ത തോ​ൽ​വി​ക്ക് കാ​ര​ണം. ശ​രി​യാ​യ രാ​ഷ്ട‌ീ​യ പ്ര​ചാ​ര​ണ​വും സം​ഘാ​ട​ന മി​ക​വും ഉ​ണ്ടെ​ങ്കി​ൽ തി​രി​ച്ച് പി​ടി​ക്കാം. സം​സ്ഥാ​ന​ത്ത് ഭ​ര​ണ​വി​രു​ദ്ധ വി​കാ​ര​മി​ല്ല. വീ​ടു​ക​ൾ സ​ന്ദ​ർ​ശി​ക്കാ​ൻ പാ​ർ​ട്ടി പ്ര​വ​ർ​ത്ത​ക​ർ​ക്ക് നി​ർ​ദേ​ശം ന​ൽ​കി​യി​ട്ടു​ണ്ട്.

വോ​ട്ടിം​ഗ് ക​ണ​ക്ക് നോ​ക്കി​യാ​ൽ 60 നി​യ​മ​സ​ഭാ മ​ണ്ഡ​ല​ങ്ങ​ളി​ൽ നല്ല ലീ​ഡു​ണ്ട്. സ​ർ​ക്കാ​രി​നെ കു​റി​ച്ച് മി​ക​ച്ച അ​ഭി​പ്രാ​യ​മാ​ണു​ള്ള​ത്. മി​ക​ച്ച ഭൂ​രി​പ​ക്ഷ​ത്തോ​ടെ അ​ധി​കാ​രം നി​ല​നി​ർ​ത്താ​ൻ സാ​ധി​ക്കും. ശ​ബ​രി​മ​ല ഉ​ൾ​ക്കൊ​ള്ളു​ന്ന പ​ന്ത​ളം മു​നി​സി​പ്പാ​ലി​റ്റി എ​ൽ​ഡി​എ​ഫ് ബി​ജെ​പി​യി​ൽ​നി​ന്ന് പി​ടി​ച്ചെ​ടു​ത്തു. ബി​ജെ​പി ക​ഴി​ഞ്ഞ ത​ദ്ദേ​ശ തെ​ര​ഞ്ഞെ​ടു​പ്പി​ൽ മ​ത്സ​രി​ച്ച​തി​നേ​ക്കാ​ൾ കൂ​ടു​ത​ൽ സീ​റ്റു​ക​ളി​ൽ മ​ത്സ​രി​ച്ചി​ട്ടും നേ​രി​യ വ​ർ​ധ​ന മാ​ത്ര​മാ​ണ് ഉ​ണ്ടാ​യി​ട്ടു​ള്ള​ത്. അ​വ​രു​ടെ അ​വ​കാ​ശ​വാ​ദ​ങ്ങ​ൾ പൊ​ളി​ഞ്ഞു.

Related Posts