കർണാടകയിലുടനീളമുള്ള ബാങ്ക് അക്കൗണ്ടുകളിൽ വർഷങ്ങളായി ഏകദേശം 3400 കോടി രൂപ അവകാശപ്പെടാതെ കിടക്കുന്നുണ്ടെന്ന് കഴിഞ്ഞ ദിവസം ജില്ല കൺസൾട്ടേറ്റിവ് കമ്മിറ്റി (ഡി.സി.സി) ജില്ലതല അവലോകന കമ്മിറ്റി (ഡി.എൽ.ആർ.സി) യോഗത്തിൽ ഉദ്യോഗസ്ഥർ വെളിപ്പെടുത്തി.

ഇത്തരം നിക്ഷേപങ്ങൾ തിരിച്ചുപിടിക്കാൻ ആളുകളെ സഹായിക്കുന്നതിനായി ഡിപ്പോസിറ്റർ എജുക്കേഷൻ & അവയർനെസ് ഫണ്ടിന് (ഡി.ഇ.എ.എഫ്) കീഴിൽ കേന്ദ്ര ബാങ്ക് സംസ്ഥാന വ്യാപകമായി കാമ്പയിൻ ആരംഭിച്ചതായി ബംഗളുരു റീജനൽ ഓഫിസിലെ ആർ.ബി.ഐ അസി. ജനറൽ മാനേജർ അരുൺ കുമാർ പറഞ്ഞു. മൂന്ന് മാസംമുമ്പ് ആരംഭിച്ച പ്രത്യേക ഡ്രൈവ് ഡിസംബർ 31 വരെ തുടരും. സമയപരിധി കഴിഞ്ഞാലും നിക്ഷേപകർക്ക് ബാങ്കുകളെ സമീപിക്കാം. ക്ലെയിം ചെയ്യാത്ത അക്കൗണ്ടുകളിൽ ഏകദേശം 80 ശതമാനത്തിനും 10,000 രൂപയിൽ താഴെ ബാലൻസാണുള്ളത് എന്ന് അദ്ദേഹം പറഞ്ഞു. അവയിൽ പലതും വർഷങ്ങൾ പഴക്കമുള്ളവയാണ്. കെ.വൈ.സി വിശദാംശങ്ങളോ അപ്ഡേറ്റ് ചെയ്ത മൊബൈൽ നമ്പറുകളോ ഇല്ല. കൂടാതെ പല കേസുകളിലും, യഥാർത്ഥ അക്കൗണ്ട് ഉടമകൾ ഇപ്പോൾ ജീവിച്ചിരിപ്പില്ല.

Related Posts