നവി മുംബൈ അന്താരാഷ്ട്ര വിമാനത്താവളത്തിൽ (NMIA) ആദ്യത്തെ വാണിജ്യ വിമാനം എത്തിച്ചേർന്നതോടെ എയർസൈഡ് പ്രവർത്തനങ്ങൾ ആരംഭിച്ചു. അഡാനി ഗ്രൂപ്പ് ചെയർമാൻ ഗൗതം അഡാനി യാത്രക്കാരെ സ്വാഗതം ചെയ്തു. ബെംഗളൂരുവിൽ നിന്ന് എത്തിയ ഇൻഡിഗോ വിമാനമായ 6E460 രാവിലെ 08:00 മണിക്ക് നവി മുംബൈ അന്താരാഷ്ട്ര വിമാനത്താവളത്തിൽ ലാൻഡ് ചെയ്തത്.

ബാംഗ്ളൂരിൽ നിന്നെത്തിയ വിമാനത്തിനെ വാട്ടർ സല്യൂട്ടോടെയാണ് സ്വീകരിച്ചത് . തുടർന്ന് ഹൈദരാബാദിലേക്ക് 6E882 ഇൻഡിഗോ വിമാനം രാവിലെ 8.40-നാണ് ടേക്ക് ഓഫ് ചെയ്‌തത്. ഇതോടെ നവി മുംബൈ അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ വ്യോമയാന പ്രവർത്തനങ്ങൾ ആരംഭിച്ചു. ഇൻഡി​ഗോയെക്കൂടാതെ എയർ ഇന്ത്യ, ആകാശാ എയർ, സ്റ്റാർ എയർ തുടങ്ങി 3 വിമാനക്കമ്പനികൾ ഇന്ത്യയിലുടനീളം 9 സ്ഥലങ്ങളിലേയ്ക്ക് സർവ്വീസ് ചെയ്യും. ഇപ്പോൾ രാവിലെ 8 മണി മുതൽ രാത്രി 8 മണി 12മണിക്കൂരാണ് സർവ്വീസ് നടത്തുന്നത്. അടുത്ത വർഷം ഫെബ്രുവരി മുതൽ 24 മണിക്കൂർ സർവ്വീസ് ആരംഭിക്കും.

Related Posts