എസ്ഐആറില്‍ 24 ലക്ഷത്തിലധികം പേർ ഒഴിവാക്കപ്പെടുകയും 19 ലക്ഷത്തിലധികം പേർ വീണ്ടും ഹിയിറിംഗിന് എത്തേണ്ട സാഹചര്യവും കണക്കിലെടുത്ത് ഇവരെ സഹായിക്കാനായി സർക്കാർ ഹെല്പ് ഡെസ്കുകള്‍ ആരംഭിക്കുന്നു. വില്ലേജ് ഓഫീസുകള്‍ കേന്ദ്രീകരിച്ച് ഹെല്പ് ഡെസ്കുകള്‍ ആരംഭിക്കാൻ മന്ത്രിസഭാ യോഗം തീരുമാനിച്ചു.
വില്ലേജ് ഓഫീസില്‍ സൗകര്യമില്ലെങ്കില്‍ തൊട്ടടുത്ത സർക്കാർ ഓഫീസില്‍ സൗകര്യം ഒരുക്കുമെന്ന് മുഖ്യമന്ത്രി അറിയിച്ചു. രണ്ട് ഉദ്യോഗസ്ഥരെയും ഇവിടെ നിയമിക്കും. അതത് ജില്ലാ കളക്ടർമാർക്കായിരിക്കും ചുമതല. ഉന്നതി, തീരദേശ മേഖല എന്നിവിടങ്ങളില്‍ നേരിട്ടെത്തി സഹായം നല്‍കും.ആശാവർക്കർമാർ, അങ്കണവാടി ജീവനക്കാർ എന്നിവരുടെ സേവനം ഉപയോഗപ്പെടുത്തുമെന്നും മുഖ്യമന്ത്രി വാർത്താസമ്മേളനത്തില്‍ പറഞ്ഞു.