‘വൃക്ഷ് ദ തീയേറ്റർ ആർട്ട് ഫോർ ഹ്യൂമാനിറ്റി’യുടെ നേതൃത്വത്തിൽ തെസ്‌പിസ് (Thespis) സീസൺ-5 നാടക മത്സരത്തിലേക്ക് നാടകം “സോളോഗമി” തിരഞ്ഞെടുക്കപ്പെട്ടു. രഞ്ജിത്ത് ആണ് നാടകത്തിൻ്റെ രചനയും സംവിധാനവും നിർവഹിച്ചിരിക്കുന്നത്. ബാക്‌സ്റ്റേജ് ബാംഗ്ളൂരാണ് നാടകം അവതരിപ്പിക്കുക.
നാഷണൽ സ്കൂൾ ഓഫ് ഡ്രാമ, ഭാരത് രംഗ് മഹോത്സവ് എന്നിവയുമായി ചേർന്നാണ് നാടകം സംഘടിപ്പിക്കുന്നത്. 2026 ഫെബ്രുവരി 1ന് ഡൽഹിയിൽ ആണ് നാടകം അരങ്ങേറുക.