നാ​വി​ക​സേ​ന​യു​ടെ ര​ഹ​സ്യ വി​വ​ര​ങ്ങ​ൾ വി​ദേ​ശ​ത്തെ അ​ന​ധി​കൃ​ത സ്ഥാ​പ​ന​ങ്ങ​ൾ​ക്ക് ചോ​ർ​ത്തി ന​ൽ​കി​യ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് ഗു​ജ​റാ​ത്ത് സ്വ​ദേ​ശി​ ഹി​രേ​ന്ദ്ര കു​മാ​റിനെ (34) അ​റ​സ്റ്റു​ചെ​യ്തു. കേ​സു​മാ​യി ബ​ന്ധ​പ്പെ​ട്ട് അ​റ​സ്റ്റി​ലാ​കു​ന്ന മൂ​ന്നാ​മ​ത്തെ​യാ​ളാ​ണ് ഹി​രേ​ന്ദ്ര. ഗു​ജ​റാ​ത്തിലുള്ള ആ​ന​ന്ദ് താ​ലൂ​ക്കി​ൽ​നി​ന്ന് ഉ​ഡു​പ്പി പോ​ലീ​സാ​ണ് ഇ​യാ​ളെ പി​ടി​കൂ​ടി​യ​ത്. ക​ർ​ക്ക​ല സ​ബ് ഡി​വി​ഷ​നി​ലെ ഹ​ർ​ഷ് പ്രി​യം​വ​ദ​യു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള അ​ന്വേ​ഷ​ണ​സം​ഘ​മാ​ണ് ഇ​യാ​ളെ പി​ടി​കൂ​ടി​യ​ത്.

സു​ര​ക്ഷാ ക്ര​മ​ക്കേ​ടു​മാ​യി ബ​ന്ധ​പ്പെ​ട്ട് നേ​ര​ത്തേ യു​പി സ്വ​ദേ​ശി​ക​ളാ​യ രോ​ഹി​ത് (29), സാ​ന്ത്രി (37) എ​ന്നി​വ​രെ അ​റ​സ്റ്റു​ചെ​യ്തി​രു​ന്നു. കഴിഞ്ഞ മാസം ന​വം​ബ​റി​ൽ മാ​ൽ​പേ​യി​ലെ ഉ​ഡു​പ്പി കൊ​ച്ചി​ൻ ഷി​പ്പ്‌​യാ​ർ​ഡി​ൽ സു​ര​ക്ഷാ വീ​ഴ്ച ക​ണ്ടെ​ത്തി​യ​തി​നെ​ത്തു​ട​ർ​ന്നാ​ണ് കേ​സ് എ​ടു​ത്ത​ത്‌.

Related Posts