ശ്രീനിവാസൻ്റെ വിയോ​ഗത്തിൽ അനുശോചനം രേഖപ്പെടുത്തി നടൻ രജനികാന്ത്. ശ്രീനിവാസൻ്റെ വിയോഗം ഞെട്ടിക്കുന്നതെന്ന് രജനികാന്ത് പറഞ്ഞു. സുഹൃത്തും സഹപാഠിയുമാണ് ശ്രീനിവാസന്‍. ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടില്‍ എൻ്റെ സഹപാഠിയായിരുന്നു. നല്ല മനുഷ്യനും മികച്ച നടനുമായിരുന്നു. അദ്ദേഹത്തിൻ്റെ ആത്മാവിന് ശാന്തി ലഭിക്കട്ടെയെന്ന് രജനികാന്ത് പറഞ്ഞു. ഇരുവരും എംജിആര്‍ ഗവണ്‍മെന്റ് ഫിലിം ആന്‍ഡ് ടെലിവിഷന്‍ ട്രെയിനിംഗ് ഇന്‍സ്റ്റിറ്റ്യൂട്ടായ മദ്രാസ് ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടില്‍ ഒരേ കാലഘട്ടത്തിലാണ് പഠിച്ചത്.

Related Posts