സിഎന്‍ജിയുടെയും ഗാര്‍ഹിക ഉപയോഗത്തിനുള്ള പിഎന്‍ജി (piped natural gas) യുടെയും വിലയില്‍ ഗണ്യമായ കുറവ് വരുത്താൻ കേന്ദ്ര പെട്രോളിയം വകുപ്പ് തീരുമാനിച്ചു. കേന്ദ്ര പെട്രോളിയം, പ്രകൃതി വാതക റെഗുലേറ്ററി ബോര്‍ഡ് നടപ്പാക്കുന്ന നികുതി പുനഃക്രമീകരണത്തിൻ്റെ ഭാഗമായിട്ടാണ് വിലക്കുറവ് യാഥാര്‍ത്ഥ്യമാകുന്നത്. രാജ്യത്തുടനീളം നടപ്പിലാക്കുന്ന വിലക്കുറവ് 2026 ജനുവരി ഒന്ന് മുതല്‍ പ്രാബല്യത്തില്‍ വരും.

പുതുക്കിയ ഏകീകൃത നികുതി ഘടനയിലൂടെ ഉപഭോക്താക്കള്‍ക്ക് യൂണിറ്റിന് 2 മുതല്‍ 3 രൂപ വരെ ലാഭിക്കാന്‍ കഴിയും. സംസ്ഥാനങ്ങളില്‍ ബാധകമായതുള്‍പ്പെടെയുള്ള മറ്റ് നികുതികളുടെയും അടിസ്ഥാനത്തിലായിരിക്കും വിലയിലെ കുറവ് പ്രാബല്യത്തില്‍ വരിക.

മൂന്ന് ഘടനകളുണ്ടായിരുന്ന നികുതി പുതുക്കിയ സാഹചര്യത്തില്‍ രണ്ടായി കുറഞ്ഞതാണ് വിലയില്‍ കുറവ് വരാനുള്ള പ്രധാന കാരണം. ഇന്ത്യയില്‍ പ്രവര്‍ത്തിക്കുന്ന 40 നഗര വാതക വിതരണക്കമ്പനികള്‍ (സിറ്റി ഗ്യാസ് ഡിസ്ട്രിബ്യൂഷന്‍ കമ്പനീസ് ) ഉള്‍ക്കൊള്ളുന്ന 312 പ്രദേശങ്ങളിലെ ഉപഭോക്താക്കള്‍ക്ക് പുതിയ നികുതി ഘടന കാരണം ഗുണം ലഭിക്കും.

Related Posts