ബെംഗളൂരു അന്താരാഷ്ട്ര വിമാനത്താവളത്തിൽ യാത്രക്കാരനിൽനിന്ന് 2.11 കോടി രൂപയുടെ ഹൈഡ്രോ കഞ്ചാവ് പിടികൂടി. കഴിഞ്ഞ ദിവസം ബാങ്കോക്കിൽനിന്നും വിമാനമിറങ്ങിയ യാത്രക്കാരനിൽനിന്നാണ് 6.05 കിലോഗ്രാം കഞ്ചാവ് കസ്റ്റംസ് ഉദ്യോഗസ്ഥർ പിടികൂടിയത്. ഇയാളുടെ പേരുവിവരങ്ങൾ ഉദ്യോഗസ്ഥർ വെളിപ്പെടുത്തിയില്ല.
ബാഗിൽ ഒളിപ്പിച്ച് കഞ്ചാവ് കടത്തിക്കൊണ്ടുവരുകയായിരുന്നു. എൻഡിപിഎസ് ആക്ടിലെ വകുപ്പുകൾ ചുമത്തിയാണ് ഇയാളെ കസ്റ്റംസ് ഉദ്യോഗസ്ഥർ അറസ്റ്റുചെയ്തത്. കൂടുതൽ അന്വേഷണം നടത്തിവരുന്നു.