കർണാടകയിലെ ഹാസനിൽ മലയാളിയായ മൂന്ന് വയസ്സുക്കാരൻ ടാങ്കിലെ വെള്ളത്തിൽ വീണു മരിച്ചു. കാസർഗോഡ് ചിറ്റാരിക്കാൽ സ്വദേശികളായ കാനാട്ട് രാജീവ് – ഒഫീലിയ ദമ്പതികളുടെ മകൻ ഐഡൻ സ്റ്റീവ് (മൂന്ന്) ആണ് മരിച്ചത്. ഇവർ താമസിക്കുന്ന ഫ്ളാറ്റിലെ ജലസംഭരണിയിലാണ് കുട്ടി വീണത്. ഉടൻതന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഹാസനിലെ സ്വകാര്യ സ്കൂളിലെ അധ്യാപകനായി ജോലിചെയ്തുവരികയാണ് രാജീവ്. മൃതദേഹം ഇന്ന് നാട്ടിലെത്തിക്കും. സംസ്കാരം പിന്നീട്.

Related Posts