രഞ്ജി ട്രോഫിയിൽ മധ്യപ്രദേശിനെതിരെയുള്ള മത്സരത്തിനു വേണ്ടിയുള്ള കേരള ടീമിനെ പ്രഖ്യാപിച്ചു. ക്യാപ്റ്റനായി സീനിയർ താരം സച്ചിൻ ബേബിയാണ്. സച്ചിൻ മികച്ച പ്രകടനമാണ് കഴിഞ്ഞ രഞ്ജി മത്സരങ്ങളിൽ കാഴ്‌ചവച്ചത്. സച്ചിൻ ബേബി രഞ്ജി ട്രോഫിയിൽ കേരളത്തിന് വേണ്ടി ഏറ്റവും ഉയർന്ന റൺസ് നേടുന്ന താരമെന്ന ബഹുമതിയും സ്വന്തമാക്കിയിരുന്നു. തിരുവനന്തപുരം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ വെച്ച് ജനുവരി 23 മുതൽ 26 വരെ ആണു മത്സരം നടക്കുന്നത്. മത്സരം തത്സമയം സ്പോര്‍ട്ട് 18 ചാനലില്‍ കാണാം. ഇംഗ്ലണ്ടിനെതിരായ ട്വൻറി 20 പരമ്പരയുടെ തിരക്കിലായതിനാൽ സഞ്ജു സാംസൺ കേരളത്തിനായി കളിക്കില്ല. 22നാണ് ട്വന്റി 20 പരമ്പരയിലെ ആദ്യ മത്സരം. അഞ്ച് മത്സരങ്ങൾ ഉള്ള ട്വന്റി 20 പരമ്പരയിൽ ഇന്ത്യയുടെ പ്രധാന വിക്കറ്റ് കീപ്പറാണു സഞ്ജു.സച്ചിൻ ബേബി ( ക്യാപ്റ്റൻ), വിഷ്ണു‌ വിനോദ്, രോഹൻ എസ്. കുന്നുമ്മൽ, ബാബ അപരാജിത്, മുഹമ്മദ് അസറുദീൻ, സൽമാൻ നിസാർ, ഷോൺ റോജർ, ബേസിൽ തമ്പി, നിധീഷ് എം.ടി, ബേസിൽ എൻ.പി, ഹരി എസ്.നായർ ഷറഫുദീൻ എൻ.എം, ശ്രീജലജ് സക്സേന എന്നിവരാണ് ടീം അംഗങ്ങൾ.

Related Posts