ബെംഗളൂരു ചിന്നസ്വാമി സ്റ്റേഡിയത്തിൽ വീണ്ടും ക്രിക്കറ്റ് ടൂർണമെൻ്റുകൾക്ക് അനുമതി. കർശനമായ സുരക്ഷാവ്യവസ്ഥകൾ പാലിച്ചാൽ ക്രിക്കറ്റ് മത്സരങ്ങൾ നടത്താൻ കർണാടക ക്രിക്കറ്റ് അസോസിയേഷന് അനുമതി നൽകുമെന്ന് കഴിഞ്ഞ ദിവസം ചേർന്ന മന്ത്രിസഭായോഗം തീരുമാനിച്ചു. കർണാടക ക്രിക്കറ്റ് അസോസിയേഷൻ്റെ കീഴിലാണ് ചിന്നസ്വാമി സ്റ്റേഡിയം.
സുരക്ഷാനിർദേശങ്ങൾ പാലിച്ചാൽ ക്രിക്കറ്റ് അസോസിയേഷന് ടൂർണമെന്റ് നടത്താൻ അനുമതി നൽകാമെന്നാണ് മന്ത്രിസഭാ തീരുമാനം. റോയൽ ചലഞ്ചേഴ്സ് ബെംഗളൂരുവിൻ്റെ ഐപിഎൽ കിരീടനേട്ടം ആഘോഷിക്കുന്നതിനിടെയാണ് പതിനൊന്ന് ക്രിക്കറ്റ് ആരാധകരുടെ ജീവൻകവർന്ന ആൾക്കൂട്ട ദുരന്തമുണ്ടായത്.