ബെംഗളൂരു കെംപെഗൗഡ അന്താരാഷ്ട്ര വിമാനത്താവളത്തിൽപാർക്കിങ് ഫീസ് ഏർപ്പെടുത്താനുള്ള തീരുമാനം പ്രാബല്യത്തിൽ വന്നു. ടെർമിനൽ രണ്ടിൽ ഇന്നലെ മുതൽ ഇത് പ്രാബല്യത്തിൽ വന്നു. ടെർമിനൽ ഒന്നിൽ നാളെ മുതലായിരിക്കും പാർക്കിങ് ഫീസ് ഈടാക്കും.എട്ടിന് നിലവിൽ വരുമെന്നായിരുന്നു നേരത്തേ അറിയിച്ചതെങ്കിലും പിന്നീട് നീട്ടുകയായിരുന്നു.

കാറുകൾക്ക് എട്ട് മിനിറ്റ് വരെ പാർക്കിങ് സൗജന്യമാണ്. 13 മിനിറ്റ് വരെ 150 രൂപയും 13 മുതൽ 18 മിനിറ്റ് വരെ 300 രൂപയും പാർക്കിങ് ഫീസ് നൽകേണ്ടിവരും. ഇതിൽ കൂടുതൽ സമയം ഇവിടെ തുടർന്നാൽ വാഹനം പിടിച്ചെടുത്ത് അടുത്തുള്ള പോലീസ് സ്റ്റേഷനിൽ എത്തിക്കും. പിഴ അടച്ചാൽ മാത്രമേ വാഹനം വിട്ടുകിട്ടും. മഞ്ഞ ബോർഡുള്ള ടാക്‌സികൾ, മറ്റ് വാണിജ്യവാഹനങ്ങൾ നിശ്ചിത പാർക്കിങ് സ്ഥലത്ത് മാത്രമെ നിർത്താൻ പാടുള്ളൂ. ഈ വാഹനങ്ങൾക്ക് പത്ത് മിനിറ്റ് വരെ സൗജന്യമായി ഇവിടെ തുടരാം.

Related Posts