ബെംഗളൂരു മദ്യലഹരിയിൽ സുഹൃത്തിനെ തലയ്ക്കടിച്ചു കൊലപ്പെടുത്തിയ ശേഷം മൃതദേഹത്തിനൊപ്പം നിന്ന് സെൽഫി വീഡിയോയെടുത്ത യുവാവ് അറസ്റ്റിൽ. ഹാസൻ ജില്ലയിലെ ദൊഡ്ഡകനാഗലു ഗ്രാമത്തിൽ ഉല്ലാസിനെയാണ് (21) അറസ്റ്റ് ചെയ്തത്. സുഹൃത്ത് കീർത്തിയെ ആണ് കൊലപ്പെടുത്തിയത്. കൊലയുടെ ഉത്തരവാദിത്വം ഏറ്റെടുക്കുന്നെന്ന് പറഞ്ഞ് മൃതദേഹത്തിനൊപ്പം സെൽഫി വീഡിയോ ചിത്രീകരിക്കുകയും ഓൺലൈനിൽ പ്രചരിപ്പിക്കുകയും ചെയ്യുകയായിരുന്നു.

പോലീസ് അന്വേഷണത്തിൽ വീഡിയോ പകർത്തിയത് ആളൂർ താലൂക്കിൽ നിന്നുള്ള ഓട്ടോ ഡ്രൈവർ, ഹാസനിൽ താമസിക്കുന്ന ഉല്ലാസ് ആണെന്ന് കണ്ടെത്തി. ഉല്ലാസും കീർത്തിയും ഒരു കൂട്ടം യുവാക്കളും കഴിഞ്ഞ ദിവസം രാത്രി ഒരുമിച്ചായിരുന്നുവെന്നും വഴക്കുണ്ടാകുന്നതിന് മുമ്പ് അവർ കഞ്ചാവ് കഴിച്ചതായും പോലീസ് പറഞ്ഞു. മദ്യപിക്കുന്നതിനിടയിൽ തർക്കമുണ്ടാവുകയും ഉല്ലാസ് കല്ലുകൊണ്ട് കീർത്തിയുടെ തലയ്ക്കടിക്കുകയുമായിരുന്നു. കീർത്തി സംഭവസ്ഥലത്തുതന്നെ മരിച്ചു. സംഭവത്തിൽ കേസെടുത്ത പോലീസ് ഉല്ലാസിനെ അറസ്റ്റു ചെയ്യുകയായിരുന്നു.

Related Posts