കർണാടകത്തിൽ മുഖ്യമന്ത്രി സ്ഥാനത്തിനുവേണ്ടി പാർട്ടിയിൽ മത്സരമില്ലെന്ന് മുഖ്യമന്ത്രി സിദ്ധരാമയ്യയുടെ മകൻ യതീന്ദ്ര. അധികാരമാറ്റം സംബന്ധിച്ച പരസ്യ പ്രസ്താവന കോൺഗ്രസ് ദേശീയ നേതൃത്വം വിലക്കിരുന്നു. ഇത് അവഗണിച്ചാണ് യതീന്ദ്രയുടെ പ്രതികരണം.
‘പാർട്ടിയിൽ മുഖ്യമന്ത്രി സ്ഥാനത്തിനുവേണ്ടി ആരും തമ്മിൽ മത്സരമില്ല. നിലവിൽ സംസ്ഥാനത്ത് അധികാരമാറ്റമുണ്ടാകില്ലെന്ന് പാർട്ടി ഹൈക്കമാൻഡ് വ്യക്തമാക്കിയിട്ടുണ്ട്’ – യതീന്ദ്ര പറഞ്ഞു.

സിദ്ധരാമയ്യ മുഖ്യമന്ത്രി സ്ഥാനത്ത് അഞ്ച് വർഷം പൂർത്തിയാക്കുമെന്ന് യതീന്ദ്ര പറഞ്ഞിരുന്നു. ഇതിനെ തുടർന്നാണ് കോൺഗ്രസ് പരസ്യ പ്രസ്താവന വിലക്കിയത്.

Related Posts