സ്വർണക്കൊള്ളകേസിൽ രമേശ് ചെന്നിത്തല പ്രത്യേക അന്വേഷണ സംഘത്തിന് മുന്നിൽ മൊഴി നൽകും. സ്വർണക്കൊള്ളയുമായി ബന്ധപ്പെട്ട് മൊഴി നൽകാൻ തയാറാണെന്ന് ചെന്നിത്തല എസ്ഐടിയെ അറിയിച്ചിരുന്നു.
ശബരിമല സ്വർണ്ണക്കൊള്ളയ്ക്ക് അന്താരാഷ്ട്ര കള്ളക്കടത്തുമായി ബന്ധമുണ്ടെന്ന രമേശ് ചെന്നിത്തല കഴിഞ്ഞ ആഴ്ച വെളിപ്പെടുത്തിയിരുന്നു. ഈഞ്ചക്കലിലെ ക്രൈബ്രാഞ്ച് ആസ്ഥാനത്തെത്തിയാണ് മൊഴി നൽകുക. കേസുമായി ബന്ധപ്പെട്ട് ഏതെങ്കിലും തെളിവുകൾ ചെന്നിത്തല കൈമാറുമോ എന്നറിയില്ല.