ക്രിസ്മസ്-പുതുവത്സര യാത്രാത്തിരക്ക് പരിഗണിച്ചു ദക്ഷിണ റെയിൽവേ ബെംഗളൂരുവിൽനിന്ന് കേരളത്തിലേക്ക് പ്രത്യേക തീവണ്ടി സർവീസുകൾ പ്രഖ്യാപിച്ചു. ഹുബ്ബള്ളി – തിരുവനന്തപുരം നോർത്ത്, തിരുവനന്തപുരം നോർത്ത് – ബെംഗളൂരു എസ്എംവിടി, ബെംഗളൂരു എസ്എംവിടി-കൊല്ലം, കൊല്ലം-ഹുബ്ബള്ളി റൂട്ടുകളിലാണ് ദക്ഷിണ റെയിൽവേ സർവീസുകൾ പ്രഖ്യാപിച്ചത്. പ്രത്യേക സർവീസുകളുടെ ടിക്കറ്റ് ബുക്കിങ് ഇന്ന് ആരംഭിക്കും.
ഹുബ്ബള്ളി – തിരുവനന്തപുരം നോർത്ത് പ്രത്യേക തീവണ്ടി (07361)
ഡിസംബർ 23-ന് രാവിലെ 6.55-ന് ഹുബ്ബള്ളിയിൽനിന്ന് പുറപ്പെട്ട് ഉച്ചയ്ക്ക് ശേഷം 2.25-ന് ബെംഗളൂരു എസ്എംവിടി സ്റ്റേഷനിൽ എത്തിച്ചേരും. എസ്എംവിടി സ്റ്റേഷനിൽ 2.35-ന് പുറപ്പെട്ട് രാവിലെ 10.30-ന് തിരുവനന്തപുരം നോർത്തിൽ എത്തിച്ചേരും. ഈ ട്രെയിൻ ഉച്ചയ്ക്കുശേഷം 2.46ന് കെആർപുരത്തും 3.33ന് ബെംഗാരപ്പേട്ടും സ്റ്റോപ്പുണ്ട്. കേരളത്തിൽ പാലക്കാട്, തൃശൂർ, ആലുവ, എറണാകുളം ടൗൺ, കോട്ടയം, ചങ്ങനാശ്ശേരി, തിരുവല്ല, ചെങ്ങന്നൂർ, മാവേലിക്കര, കായംകുളം, കൊല്ലം, വർക്കല എന്നിവിടങ്ങളിൽ സ്റ്റോപ്പുണ്ട്.
തിരുവനന്തപുരം നോർത്ത് – ബെംഗളൂരു എസ്എംവിടി (07362)
ഡിസംബർ 24-ന് ഉച്ചയ്ക്ക് 12.40-ന് തിരുവനന്തപുരം നോർത്തിൽ നിന്ന് പുറപ്പെട്ട് അടുത്ത ദിവസം രാവിലെ 5.50-ന് എസ്എംവിടിയിൽ എത്തും. ഈ ട്രെയിനിന് കേരളത്തിൽ പാലക്കാട്, തൃശൂർ, ആലുവ, എറണാകുളം ടൗൺ, കോട്ടയം, ചങ്ങനാശ്ശേരി, തിരുവല്ല, ചെങ്ങന്നൂർ, മാവേലിക്കര, കായംകുളം, കൊല്ലം, വർക്കല എന്നിവിടങ്ങളിൽ സ്റ്റോപ്പുണ്ട്.
എസ്എംവിടി – കൊല്ലം പ്രത്യേക തീവണ്ടി (06561)
ഡിസംബർ 27-ന് വൈകീട്ട് 3 മണിക്ക് എസ്എംവിടിയിൽ നിന്ന് പുറപ്പെട്ട് അടുത്തദിവസം രാവിലെ 7.25-ന് കൊല്ലത്ത് എത്തും. കെആർപുരത്തും, ബെംഗാരപ്പേട്ടും സ്റ്റോപ്പുണ്ടായിരിക്കും. കേരളത്തിൽ പാലക്കാട്, തൃശൂർ, ആലുവ, എറണാകുളം ടൗൺ, കോട്ടയം, ചങ്ങനാശ്ശേരി, തിരുവല്ല, ചെങ്ങന്നൂർ, മാവേലിക്കര, കായംകുളം എന്നിവിടങ്ങളിൽ സ്റ്റോപ്പുണ്ട്.
കൊല്ലം – ഹുബ്ബള്ളി പ്രത്യേക തീവണ്ടി (06562)
ഡിസംബർ 28-ന് രാവിലെ 10.40-ന് കൊല്ലത്ത് നിന്ന് പുറപ്പെട്ട് അടുത്ത ദിവസം പുലർച്ചെ 2ന് ബെംഗളൂരു എസ്എംവിടിയിൽ എത്തിയതിന് ശേഷം രാവിലെ 10.30-ന് ഹുബ്ബള്ളിയിൽ എത്തും. കേരളത്തിൽ പാലക്കാട്, തൃശൂർ, ആലുവ, എറണാകുളം ടൗൺ, കോട്ടയം, ചങ്ങനാശ്ശേരി, തിരുവല്ല, ചെങ്ങന്നൂർ, മാവേലിക്കര, കായംകുളം എന്നിവിടങ്ങളിൽ സ്റ്റോപ്പുണ്ടായിരിക്കും.
താഴെ പറയുന്ന തീവണ്ടി സർവീസുകൾ നീട്ടിയിട്ടുണ്ട്
ഹുബ്ബള്ളി – കൊല്ലം പ്രത്യേക തീവണ്ടി(07313) ജനുവരി 25 വരെയും
കൊല്ലം-ഹുബ്ബള്ളി പ്രത്യേക തീവണ്ടിയും (07314) ബെംഗളൂരു എസ്എംവിടി-തിരുവനന്തപുരം നോർത്ത് പ്രത്യേക തീവണ്ടിയും (06523) ജനുവരി 26 വരെയും
തിരുവനന്തപുരം നോർത്ത് -ബെംഗളൂരു എസ്എംവിടി പ്രത്യേക തീവണ്ടി(06524) ജനുവരി 27 വരെയും
ബെംഗളൂരു എസ്എംവിടി-തിരുവനന്തപുരം നോർത്ത് പ്രത്യേക തീവണ്ടി (06547) ജനുവരിൽ 29 വരെയും
തിരുവനന്തപുരം നോർത്ത് – എസ്എംവിടി പ്രത്യേക തീവണ്ടിയും (06548), എസ്എംവിടി-തിരുവനന്തപുരം നോർത്ത് പ്രത്യേക തീവണ്ടിയും (06555) ജനുവരി 30 വരെയും
തിരുവനന്തപുരം നോർത്ത് എസ്എംവിടി തീവണ്ടി (06556) ജനുവരി നാല് മുതൽ ഫെബ്രുവരി ഒന്നുവരെയും സർവീസ് നീട്ടിയിട്ടുണ്ട്.