ശ്രീനാരായണ സമിതി അൾസൂർ ഗുരുമന്ദിരത്തിൽ വ്യശ്ചികമാസത്തിലെ തൃക്കാർത്തിക ദിവസം ആചാരപരമായി ആഘോഷിച്ചു. സന്ധ്യാസമയം ഗുരുമന്ദിരം മുഴുവൻ മൺചിരാതിൽ ദീപം തെളിയിച്ചു. വിശേഷാൽ കാർത്തികവിളക്ക് പൂജകൾക്ക് ശേഷം ഭക്തർക്ക് കാർത്തിക പുഴുക്ക് വിതരണം ചെയ്തു. തുടർന്ന് നടന്ന അനുഗ്രഹ പ്രഭാഷണത്തിൽ പ്രകൃതി ഉത്പന്ന സുലഭതയും ആചാരാനുഷ്ഠാന തുടർച്ചയുടേയും പ്രാധാന്യത്തെകുറിച്ച് പ്രസിഡണ്ട് എന്‍.രാജമോഹനൻ വ്യക്തമാക്കി. ഗുരുമന്ദിരം പൂജാരി വിപിൻ ശാന്തി, ആധിഷ് ശാന്തി എന്നിവരുടെ നേതൃത്വത്തിൽ പൂജാദി കർമ്മങ്ങൾ നടന്നു.
സമിതി ജോയിൻ്റ് ട്രഷറർ എ.ബി.അനൂപ്, വനിതാവിഭാഗം ചെയർപേർസൺ വത്സലാ മോഹൻ, വൈസ് ചെയർപേർസൺ ദീപ അനില്‍, വൈസ് പ്രസിഡണ്ട് ലോലാമ്മ സത്യവാന് , ബോര്‍ഡ് മെമ്പർമാരായ ജ്യോതിശ്രീ, സുഗുണ സുഭാഷ്, സിന്ധു സുധീഷ്, മഹാറാണി ജയന് എന്നിവർ നേതൃത്വം നൽകി. ഭക്തിനിർഭരമായ ചടങ്ങിൽ മറ്റു സമിതി ഭാരവാഹികൾ, മെമ്പർമാർ എന്നിവർ ചടങ്ങുകൾക്ക് സാന്നിദ്ധ്യം വഹിച്ചതായി സമിതി ജനറല്‍ സെക്രട്ടറി എം കെ രാജേന്ദ്രൻ അറിയിച്ചു.