ലൈംഗിക പീഡനക്കേസിയലെ പ്രതിയായ യൂത്ത് കോൺഗ്രസ് നേതാവ് രാഹുൽ മാങ്കൂട്ടത്തിലിൻ്റെ അറസ്റ്റ് ഹൈക്കോടതി തടഞ്ഞതോടെ, ദിവസങ്ങളായി ബെംഗളൂരുവിൽ തമ്പടിച്ചിരുന്ന പ്രത്യേക അന്വേഷണ സംഘം തിരച്ചിൽ അവസാനിപ്പിച്ച് കേരളത്തിലേക്ക് മടങ്ങി.
കോടതിയുടെ പരിഗണനയിലുള്ള ഒരു കേസിൽ അറസ്റ്റ് വിലക്കിക്കൊണ്ട് ഹൈക്കോടതി ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ചതാണ് പോലീസിൻ്റെ പിന്മാറ്റത്തിന് പ്രധാന കാരണം. അറസ്റ്റ് തടഞ്ഞ സാഹചര്യത്തിൽ, തിരച്ചിലുമായി മുന്നോട്ട് പോകുന്നതിൽ പ്രായോഗികമായ പരിമിതികളുണ്ടെന്ന് അന്വേഷണ സംഘം വിലയിരുത്തി. അന്വേഷണ നീക്കങ്ങളെക്കുറിച്ചുള്ള വിവരങ്ങൾ രാഹുലിന് ചോർന്നുപോയിരുന്നു എന്ന സംശയവും പോലീസിന് ശക്തമായിട്ടുണ്ട്.