ശബരിമല തീർഥാടകർ സഞ്ചരിച്ച കാർ അപകടത്തിൽപെട്ട് തമിഴ്നാട് രാമനാഥപുരത്ത് അഞ്ച് പേർ മരിച്ചു. ആന്ധ്രാ സ്വദേശികളാണ് മരിച്ചത്. ഏഴ് പേർക്ക് ഗുരുതരമായി പരിക്കുകളോടെ ആശുപതിയിൽ പ്രവേശിപ്പിച്ചു. ഇന്ന് പുലർച്ചെ മൂന്നിനായിരുന്നു അപകടം. ശബരിമല ദർശനത്തിനുശേഷം മടങ്ങുമ്പോഴായിരുന്നു അപകടം. കീഴക്കരയിൽ നിന്നുള്ള കാർ ഡ്രൈവർ മു ഷ്താഖ് അഹമ്മദ് (30), ആന്ധ്രയിൽ നിന്നുള്ള രാമചന്ദ്ര റാവു (55), അപ്പാരാവു നായിഡു (40), ബണ്ടാരു ചന്ദ്രറാവു (42), രാമർ (45) എന്നിവരാണ് മരിച്ചത്.

റോഡിനു സമീപം കാർ നിർത്തിയിട്ട് ഉറങ്ങുകയായിരുന്നു ഇവരുടെ വാഹനത്തിനുനേരെ രാമനാഥപുരം സ്വദേശികൾ സഞ്ചരിച്ച കാർ നിയന്ത്രണം വിട്ട് ഇടിച്ചതാണ് അപകടകാരണം.

Related Posts