ഇൻഡിഗോ വിമാനയാത്ര പ്രതിസന്ധി തുടരുന്നതിനിടെ ഉന്നതതല അന്വേഷണം പ്രഖ്യാപിച്ച്‌ കേന്ദ്രസർക്കാർ. ഇൻഡിഗോയില്‍ എന്താണ് സംഭവിച്ചതെന്നറിയണമെന്നും ഭാവിയില്‍ ഇത്തരത്തിലുള്ള പ്രശ്നങ്ങൾ ഉണ്ടാകാതിരിക്കാനുള്ള നടപടികള്‍ നിർദേശിക്കുമെന്നും കേന്ദ്ര വ്യോമയാന മന്ത്രി റാം മോഹൻ നായിഡു പറഞ്ഞു. ഡിജിസിഎയും അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്. ജോയിന്റ് ഡയറക്ടർ ജനറല്‍ സഞ്ജയ് കെ ബ്രംഹനെ, സീനിയർ ഫ്‌ളൈറ്റ് ഓപ്പറേഷൻസ് ഇൻസ്‌പെക്ടർ ക്യാപ്റ്റൻ കപില്‍ മാങ്ലിക്, ഡെപ്യൂട്ടി ഡയറക്ടർ ജനറല്‍ അമിത് ഗുപ്ത, ഫ്‌ളൈറ്റ് ഓപ്പറേഷൻസ് ഇൻസ്‌പെക്ടർ ലോകേഷ് രാംപാല്‍ എന്നിവരടങ്ങിയ നാലംഗ സമിതിയാണ് അന്വേഷണം നടത്തുക.

Related Posts