ബാംഗ്ളൂരിൽ ചിലയിടങ്ങളിൽ ഡിസംബർ 8 വരെ ദിവസങ്ങളിൽ എട്ട് മണിക്കൂർ വരെ വൈദ്യുതി മുടങ്ങുമെന്ന് ബെംഗളൂരു ഇലക്ട്രിസിറ്റി സപ്ലൈ കമ്പനി ലിമിറ്റഡ്. നവീകരണം, അറ്റകുറ്റപ്പണികൾ, സുരക്ഷാ പരിശോധനകൾ എന്നിവ കാരണമാണ് വൈദ്യുതി മുടങ്ങുന്നത്. ഇന്ന് 66/11 കെവി കാടുകോടി സബ് സ്‌റ്റേഷൻ പരിധിയിലും ബെസ്കോം ജോലികൾ നടത്തും. 10 മണി മുതൽ വൈകുന്നേരം 5 മണി വരെയായിരിക്കും വൈദ്യുതി മുടക്കം.

ശിവാജി നഗർ, റിച്ച്മണ്ട് ടൗൺ, വൈറ്റ്ഫീൽഡ്, ഹൂഡി, ഐടിപിഎൽ, മഹാദേവപുര, എംജി റോഡിന് സമീപമുള്ള പ്രദേശങ്ങൾ, ബെളത്തൂർ, അയ്യപ്പ ടെമ്പിൾ, കുംബേന അഗ്രഹാര, പാടലമ്മ ലേഔട്ട്, വിഎസ്ആർ ലേഔട്ട്, ചന്നസന്ദ്ര, കാടുകോടി, ശങ്കർപുര, എഫ്‌സിഐ വെയർഹൗസ്, സഫൽ, സിദ്ധാർത്ഥ ലേഔട്ട്, സായി ആശ്രമം, എച്ച്ഡിഎഫ്‌സി ബാങ്ക്, അലമ്പിക് അപ്പാർട്ട്‌മെന്റ്സ്, മാർവൽ അപ്പാർട്ട്‌മെന്റ്സ്, ഇമ്മാദിഹള്ളി, ദിന്നൂർ, കൈതോട്ട, എന്നിവയുൾപ്പെടെയുള്ള ഇടങ്ങളിൽ എട്ട് മണിക്കൂർ തടസം നേരിടുമെന്നാണ് അറിയിച്ചിരിക്കുന്നത്.

കൂടാതെ ജികെ ലേഔട്ട്, ദിന്നൂർ പോലീസ് സ്‌റ്റേഷൻ, മൈത്രി ലേഔട്ട്, ഗവൺമെൻ്റ് പോളിടെക്‌നിക്, ചന്നസന്ദ്ര മെയിൻ റോഡ്, നാഗൊണ്ടനഹള്ളി, നാഗരാജ് ലേഔട്ട്, ദൊമ്മാരപാളയ, പ്രശാന്ത് ലേഔട്ട്, ഉപകാർ ലേഔട്ട്, പൃഥ്വി ലേഔട്ട്, സ്വാമി വിവേകാനന്ദ റോഡ്, വൈറ്റ്ഫീൽഡ് മെയിൻ റോഡ്, ഇസിസി റോഡ്, നായിഡു ലേഔട്ട്, ഇന്നർ സർക്കിൾ, കരുംമരിയപ്പ ടെമ്പിൾ റോഡ്, ഭുവനേശ്വരി റോഡ് തുടങ്ങിയ സ്ഥലങ്ങളിലും വൈദ്യുതി മുടങ്ങും. വിനായക് ലേഔട്ട്, ഭൈരപ്പ ലേഔട്ട്, റുസ്തുൻജി ലേഔട്ട്, പ്രസ്‌റ്റീജ് മേബെറി അപ്പാർട്ട്‌മെന്റ്സ്, ആദർശ് ഫാം മെഡോസ്, ബോർവെൽ റോഡ്, ഔട്ടർ സർക്കിൾ, വിനായക്നഗർ, ബ്രിഗേഡ് കോസ്മോപോളിസ് അപ്പാർട്ട്‌മെന്റ്സ്, ഗാന്ധിപുര, ഗോയൽ ഹരിയാന അപ്പാർട്ട്‌മെന്റ്സ്, വിജയനഗർ, ഇമ്മാദിഹള്ളി മെയിൻ റോഡ്, ദോബർപാളയ, സുമധുര അപ്പാർട്ട്‌മെന്റ്സ് പരിസര പ്രദേശങ്ങൾ എന്നിവിടങ്ങളിലും ഈ ദിനങ്ങളിലും വൈദ്യുതി മുടക്കം ഉണ്ടാവും.

Related Posts