ആസന്നമായ കേരള തൃതല പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ യുഡിഎഫ് സ്ഥാനാർഥികളെ വിജയിപ്പിക്കാനുള്ള പ്രവർത്തനങ്ങളുമായി മുന്നോട്ട് പോകുവാൻ യു ഡി എഫ് കർണാടക തീരുമാനിച്ചു. ഡിസംബർ 7ന് ഞായറാഴ്ച വൈകുന്നേരം 6 മണിക്ക് തിരഞ്ഞെടുപ്പ് കൺവെൻഷൻ നടത്തുവാൻ യു ഡി എഫ് കർണാടക സംഘടിപ്പിച്ച യോഗത്തിൽ ധാരണയായി. നിർണ്ണായകമായ തിരഞ്ഞെടുപ്പ്, വരുന്ന നിയമസഭാ തിരഞ്ഞെടുപ്പിന് മുൻപുള്ള സെമി ഫൈനൽ ആണെന്നും നാട്ടിൽ വോട്ടുള്ള എല്ലാ യു ഡി എഫ് പ്രവർത്തകരും വോട്ട് ചെയ്യാൻ തയ്യാറാകണമെന്നും യോഗത്തിൽ അഭ്യർത്ഥിച്ചു.

യു ഡി എഫ് കർണാടക ഭാരവാഹികളായി അഡ്വ. സത്യൻ പുത്തൂർ (ചെയർമാൻ), നാസർ നീലസാന്ദ്ര (ജനറൽ കൺവീനർ ), അബ്ദുൾ ലത്തീഫ് (ഓർഗനൈസിങ് കൺവീനർ),ജെയ്സൺ ലുക്കോസ് (ട്രഷറര്‍) എന്നിവരെ തിരഞ്ഞെടുത്തു.

എം കെ നൗഷാദ്, ടി സി സിറാജ്, വിനു തോമസ്, റഹീം ചാവശ്ശേരി, അലക്സ് ജോസഫ്, ഷംസുദീൻ കൂടാളി, ഡോ.നകുൽ, ഷംസുദീൻ സാറ്റലൈറ്റ്, മുഫ്‌ലിഹ്‌ പത്തായപ്പുര, എം കെ റസാഖ്, സിദ്ദിഖ് തങ്ങൾ, നാസർ എമിറേറ്സ്, സുമോജ് മാത്യു, അഡ്വ. പ്രമോദ് വരപ്രത്ത്, മെറ്റി ഗ്രേസ്, സഞ്ജയ് അലക്സ്‌, അഡ്വ.രാജ്‌മോഹൻ, എന്നിവരാണ് മറ്റു ഭാരവാഹികൾ.

Related Posts