തീവ്രവോട്ടർ പട്ടിക പരിഷ്‌കരണത്തിന് സമയപരിധി നീട്ടി കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷൻ. ഫോമുകൾ നൽകാൻ ഡിസംബർ പതിനൊന്ന് വരെ സമയം ഉണ്ട്. പതിനാറ് വരെ കരട് പ്രസിദ്ധീകരിക്കും. ഫെബ്രുവരി പതിനാലിനാണ് അന്തിമ വോട്ടർ പട്ടിക കേരളമടക്കം പന്ത്രണ്ട് ഇടങ്ങളിലാണ് സമയപരിധി നീട്ടിയത്. അവസാനമായി 2002-04 കാലഘട്ടത്തിലാണ് എസ് ഐ ആർ നടന്നത്. 1951 മുതൽ 2004 വരെ എട്ടുതവണ രാജ്യത്ത് തീവ്ര വോട്ടർ പട്ടിക പരിഷ്കരണം നടന്നു.

രാജ്യവ്യാപകമായി നടത്താൻ നിശ്ചയിച്ച എസ് ഐ ആറിൽ രണ്ടാംഘട്ടത്തിലാണ് കേരളം, ഗോവ, ഗുജറാത്ത്, ഛത്തീസ്ഗഡ്, മധ്യപ്രദേശ്, രാജസ്ഥാൻ തമിഴ്‌നാട്, ഉത്തർപ്രദേശ്, പശ്ചിമ ബംഗാൾ എന്നീ സംസ്ഥാനങ്ങളിലും പുതുച്ചേരി, ലക്ഷദ്വീപ്, ആൻഡമാൻ എന്നീ കേന്ദ്രഭരണ പ്രദേശങ്ങളിലുമടക്കമുള്ള 12 ഇടങ്ങളിൽ എസ് ഐ ആർ നടപ്പാക്കുന്നത്. ബീഹാറിൽ ആദ്യഘട്ട എസ്ഐആർ വിജയകരമായി പൂർത്തിയാക്കിരുന്നു

Related Posts