ചിത്രദുർഗ മുരുഗമാം മഠാധിപതി ശിവമൂർത്തി മുരുഗ ശമണമുവിൻ്റെ പേരിലുള്ള രണ്ട് പോക്സോ കേസുകളിൽ ഒന്ന് കോടതി തള്ളി. രണ്ട് സ്കൂൾ വിദ്യാർഥിനികളെ പീഡിപ്പിച്ചെന്നാരോപിച്ചായിരുന്നു കേസ്. ജുനിയർ മഠാധിപതി ബസവാദിത്യ, കൂട്ടുപ്രതികളായിരുന്ന ഹോസ്റ്റൽ വാർഡൻ രശ്‌മി, മറത്തിൻ്റെ സെക്രട്ടറി പരമശിവയ്യ എന്നിവരെയും കോടതി വെറുതേവിട്ടു. ശിവമോഗ സെക്കൻഡ് അഡീഷണൽ ഡിസ്ട്രിക്‌ട് & സെഷൻസ് കോടതിയാണ് കേസ് തള്ളിയത്. മതിയായ തെളിവുകളില്ലെന്നു പറഞ്ഞാണ് കേസ് തള്ളിയത്.

2022 സെപ്റ്റംബറിൽ അറസ്റ്റിലായ ശിവമൂർത്തിക്ക് 2023 നവംബറിൽ, മഠത്തിൽ പ്രവേശിക്കാൻ പാടില്ലെന്ന ഉപാധിയോടെ ജാമ്യം ലഭിച്ചു. രണ്ടാമത്തെ പോക്സോ കേസ് വിചാരണ തുടങ്ങാനിരിക്കെയാണ് ആദ്യ കേസ് തള്ളിയിരിക്കുന്നത്.

Related Posts