കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയും ഉപമുഖ്യമന്ത്രി ഡി.കെ.ശിവകുമാറും തമ്മിലുള്ള തർക്കത്തിനിടെ മുഖ്യമന്ത്രി പദവി പങ്കുവെക്കുന്നതുമായി ബന്ധപ്പെട്ട് പുതിയ വിവരങ്ങൾ പുറത്തുവന്നിരിക്കുകയാണ്. തന്നെ മുഖ്യമന്ത്രി പദത്തിൽ മൂന്നു വർഷം പൂർത്തിയാക്കാൻ അനുവദിക്കണമെന്ന പുതിയ നിർദ്ദേശം സിദ്ധരാമയ്യ കോൺഗ്രസ് ഹൈക്കമാൻഡിന് മുമ്പിൽവച്ചതായിട്ടാണ് ഇപ്പോൾ വരുന്ന വിവരം. 2026 മേയ് 20നാണ് മുഖ്യമന്ത്രി പദത്തിൽ സിദ്ധരാമയ്യ മൂന്നു വർഷം പൂർത്തിയാക്കുന്നത്.
ഇതിനിടെ ബി.ജെ.പി മുന്നോട്ടുവെച്ച പിന്തുണ തള്ളി ഡി.കെ.ശിവകുമാർ രംഗത്തെത്തി. തന്നെക്കുറിച്ചോർത്ത് വിഷമിക്കേണ്ടെന്ന് ശിവകുമാർ പ്രതികരിച്ചു. എൻ.ഡി.എ നേതാക്കൾ സ്വന്തം പാർട്ടിയിലെ പ്രശ്നങ്ങൾ പരിഹരിക്കട്ടെയെന്ന് ശിവകുമാർ പറഞ്ഞു.