അരുണാചലിൽ നിന്നുള്ള യാത്രക്കാരിയെ ഷാങ്ഹായ് പൂഡോംഗ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ പതിനെട്ടു മണിക്കൂറോളം തടഞ്ഞുവെച്ച് ഉപദ്രവിച്ചുവെന്ന ആരോപണം ചൈന നിഷേധിച്ചു. ഇന്ത്യ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തുകയും അരുണാചൽപ്രദേശ് മുഖ്യമന്ത്രി പെമ ഖണ്ഡു വിമർശനമുന്നയിക്കുകയും ചെയ്തതിനു പിന്നാലെയാണ് ചൈനയുടെ നിഷേധം.
നവംബർ 21ന് യു.കെ ആസ്ഥാനമായുള്ള ഇന്ത്യൻ പൗരനായ പെമ വാങ്ജോം തോങ്ഡോക്കിനെ മണിക്കൂറുകളോളം തടഞ്ഞുവച്ചതായുള്ള റിപ്പോർട്ടുകളോട് പ്രതികരിച്ച ചൈനീസ് വിദേശകാര്യ മന്ത്രാലയ വക്താവ്മാവോ നിങ്, അതിർത്തി പരിശോധനാ ഉദ്യോഗസ്ഥർ നിയമങ്ങളും ചട്ടങ്ങളും അനുസരിച്ചാണ് പ്രവർത്തിച്ചതെന്ന് പറഞ്ഞു.