പ്രശസ്ത ഗായകൻ സുബീൻ ഗാർഗിൻ്റെ മരണം കൊലപാതകമെന്ന് സ്ഥിരീകരിച്ച് അസം സർക്കാർ. ഇക്കാര്യം നിയമസഭയെ മുഖ്യമന്ത്രി ഹിമന്ദ ബിശ്വ ശർമ്മ അറിയിച്ചു. യുവാക്കളടക്കം ഏറെ ആരാധകരുള അസമീസ് ഗായകനായ സുബീൻ (52) സെപ്തംബർ 19ന് സിംഗപ്പൂരിൽ നോർത്ത് ഈസ്റ്റ് ഇന്ത്യ ഫെസ്റ്റിവലിൽ പാടാനെത്തിയ സമയത്താണ് മരിച്ചത്. സ്കൂബ ഡൈവിംഗിനിടെ പരിക്കേറ്റതിന് ശേഷം അദ്ദേഹത്തെ ആശുപത്രിയിലെത്തിച്ചെങ്കിലും മരിക്കുകയായിരുന്നു.
‘പ്രാഥമിക അന്വേഷണത്തിന് ശേഷം കുറ്റകരമായ നരഹത്യയല്ല, കൃത്യമായൊരു കൊലപാതകമാണെന്ന് അസം പൊലീസിന് ഉറപ്പായിരുന്നു പ്രതിപക്ഷം കൊണ്ടുവന്ന അടിയന്തര പ്രമേയത്തിന് മറുപടി പറയവെ മുഖ്യമന്ത്രി പറഞ്ഞു. ‘ഒരാൾ ഗാർഗിനെ കൊലപ്പെടുത്തി മറ്റുളവർ അയാളെ സഹായിച്ചു. കൊലക്കേസിൽ അഞ്ചുപേരെ അറസ്റ്റ് ചെയ്തു ഹിമന്ദ ബിശ്വ ശർമ്മ അറിയിച്ചു. അസം പൊലീസിലെ ക്രിമിനൽ ഇൻവസ്റ്റിഗേഷൻ ഡിപ്പാർട്ട്മെന്റിലെ പ്രത്യേക പൊലീസ് സംഘമാണ് കേസ് അന്വേഷിച്ചത്.