കോട്ടയത്ത് യുവാവ് കുത്തേറ്റു മരിച്ച സംഭവത്തിൽ നഗരസഭ മുൻ കൗൺസിലറും മകനും പൊലീസ് കസ്‌റ്റഡിയിൽ. മുൻ കൗൺസിലറായ അനിൽകുമാറും മകൻ അഭിജിത്തുമാണ് കസ്‌റ്റഡിയിൽ ആയത്. പുതുപ്പള്ളി മാങ്ങാനം സ്വദേശി ആദർശ് (23) ആണ് കൊല്ലപ്പെട്ടത്. പുലർച്ചെ നാലു മണിയോടെയാണ് സംഭവം അനിൽകുമാറിൻ്റെ വീടിനു മുന്നിൽ വച്ചാണ് ആദർശ് മരിച്ചത്. കൊല്ലപ്പെട്ട ആദർശും അഭിജിത്തും തമ്മിലുള്ള സാമ്പത്തിക തർക്കമാണ് കൊലപാതകത്തിനു കാരണമെന്നാണ് പോലീസ് പറയുന്നത്.

ആദർശ് സുഹൃത്തുക്കളെയുംകൂട്ടി രാത്രി അഭിജിത്തിൻ്റെ വീട്ടിലെത്തി ബഹളമുണ്ടാക്കുകയായിരുന്നു. ഇത് സംഘർഷത്തിലെത്തുകയും അഭിജിത്ത് കത്തിയെടുത്ത് ആദർശിനെ കുത്തുകയുമായിരുന്നു. ആദർശിനെ ഉടൻ കോട്ടയം മെഡിക്കൽ കോളജിലേക്ക് എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു. പ്രതികളെ വിശദമായി ചോദ്യം ചെയ്‌തുവരികയാണെന്ന് പൊലീസ് അറിയിച്ചു. മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി മെഡിക്കൽ കോളജ് ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്.

Related Posts