നവംബറിലെ ശൈത്യരാവുകളിൽ വിറകൊള്ളുന്ന ബാംഗ്ലൂർ നഗരത്തിൻ്റെ തെരുവോരങ്ങളിലും ആശുപത്രി വരാന്തകളിലും അന്തിയുറങ്ങുന്നവർക്ക് സാന്ത്വനത്തിൻ്റെ സ്നേഹപ്പുതപ്പുമായ് കേളി ബംഗളുരു പ്രവർത്തകർ.

കേളിയുടെ നേതൃത്വത്തിൽ നഗരത്തിൻ്റെ വിവിധ ഭാഗങ്ങളിലാണ് രാത്രിയിൽ കിടന്നുറങ്ങുന്നവരെ കണ്ടെത്തി കമ്പിളിപ്പുതപ്പ് വിതരണം ചെയ്തത്.
നിംഹാൻസ്, വിക്ടോറിയ തുടങ്ങിയ വിവിധ ആസ്പത്രി പരിസരങ്ങളിലെ രോഗികൾക്കും കൂട്ടിരിപ്പുകാർക്കും പ്രധാന നഗരവീഥികളിലെ കടത്തിണ്ണകളിലും മറ്റും ഉറങ്ങുന്നവർക്കും ആശ്വാസം പകരുന്ന കേളിയുടെ സാന്ത്വനദൗത്യത്തിന്
പ്രസിഡണ്ട് സുരേഷ് പാൽകുളങ്ങര സെക്രട്ടറി ജാഷിർ, അഡ്വ:അനിൽ തോമസ്, സതീഷ്, ഗഫൂർ, റഹീസ്, സുദേവ് പുത്തൻചിറ, നാദിർഷ എന്നിവർ നേതൃത്വം നൽകി.

Related Posts