ജമ്മു കശ്മീരിലെ പൂഞ്ചില്‍ പട്രോളിംഗിനിടെ കൊക്കയില്‍ വീണ് മലയാളി സൈനികന് വീരമൃത്യു. മലപ്പുറം ഒതുക്കുങ്ങൽ സ്വദേശിയും സുബൈദാറുമായ കെ സജീഷാണ് മരിച്ചത്.

പട്രോളിങ് ഡ്യൂട്ടിക്കിടെ കാൽതെന്നി താഴ്ചയിലേക്കു വീണു മരിച്ചതായാണു ബന്ധുക്കൾക്കു വിവരം ലഭിച്ചത്. സുബേദറായ സജീഷ് 27 വർഷമായി പട്ടാളത്തിൽ സേവനമനുഷ്ഠിച്ചുവരികയാണ്. ഡൽഹിയിൽ നിന്നു പ്രത്യേക വിമാനത്തിൽ മൃതദേഹം കരിപ്പൂരിലെത്തിക്കും.

Related Posts