സമഗ്ര വോട്ടർ പട്ടിക പരിഷ്കരണവുമായി ബന്ധപ്പെട്ട ജോലി സമ്മർദത്തെ തുടർന്ന് ഉത്തർപ്രദേശിലെ ഗോണ്ടയിലെ അധ്യാപകൻ ജീവനൊടുക്കാൻ ശ്രമിച്ചു. ഉത്തർപ്രദേശിലെ ഗോണ്ടയിലെ അധ്യാപകൻ വിപിൻ യാദവാണ് ജീവനൊടുക്കാൻ ശ്രമിച്ചത്. എസ്ഐആർ ജോലികൾ വേഗത്തിൽ തീർക്കുന്നതിനായി അമിത സമ്മർദം ഉണ്ടായിരുന്നുവെന്ന് വിപിന്റെ ബന്ധുക്കൾ പറഞ്ഞു. വിപിൻ യാദവ് തന്നെ ഇക്കാര്യം ഒരു വീഡിയോ ആയി ചിത്രീകരിച്ച് അധികൃതർക്ക് അയച്ചുകൊടുത്തിട്ടുണ്ട്.
വീഡിയോയുടെ ആധികാരികത പോലീസ് പരിശോധിച്ചുവരികയാണ്. സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന ബിൽഒയുടെ നില അതീവ ഗുരുതരാവസ്ഥയിൽ തുടരുകയാണെന്ന് ആശുപത്രി അധികൃതർ പറഞ്ഞു.