ആന്ധ്രയിലെ ചിറ്റൂര്‍ ജില്ലയില്‍ നഴ്സിംഗ് വിദ്യാര്‍ത്ഥിനി ഹോസ്റ്റല്‍ കെട്ടിടത്തിൻ്റെ നാലാം നിലയില്‍ നിന്ന് ചാടി മരിച്ചു. കുപ്പത്തിലെ പിഇഎസ് കോളേജിലെ രണ്ടാം വര്‍ഷ ബിഎസ്സി നഴ്സിംഗ് വിദ്യാര്‍ത്ഥിനിയായിരുന്ന പല്ലവി(19)യാണ് മരിച്ചത്. പല്ലവിക്ക് മാനസിക പ്രയാസമുണ്ടായിരുന്നതായി ഉദ്യോഗസ്ഥര്‍ പറഞ്ഞു.
കഴിഞ്ഞ ദിവസം വൈകുന്നേരമാണ് ഹോസ്റ്റല്‍ കെട്ടിടത്തില്‍ നിന്ന് ചാടിയത്. ഇതിൻ്റെ സിസിടിവി ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്. തുടര്‍ന്ന് വിദ്യാര്‍ത്ഥികളും ജീവനക്കാരും പെണ്‍കുട്ടിയെ ഉടന്‍ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. കോളേജ് ജീവനക്കാരുടെ അവഗണനയാണ് മരണത്തിന് കാരണമെന്ന് പല്ലവിയുടെ കുടുംബം ആരോപിച്ചു. സംഭവത്തില്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.