തലശ്ശേരി പെരിങ്ങത്തൂർ മേക്കുന്ന് സ്വദേശിയും തലശ്ശേരി റസ്റ്റോറൻ്റ് പാർട്ട്ണറുമായ പുത്തൻപുരയിൽ യൂനുസ് മഹ്മൂദ് പി പി (50) ബംഗളൂരുവിൽ മരണപ്പെട്ടു. പത്ത് വർഷത്തോളമായി ഇലക്ട്രോണിക് സിറ്റിയിൽ താമസിച്ചു വരികയായിരുന്നു അദ്ദേഹം. വ്യാഴാഴ്ച അർദ്ധരാത്രിയുണ്ടായ ഹൃദയാഘാതത്തെ തുടർന്നായിരുന്നു മരണം.

ആൾ ഇന്ത്യ കെഎംസിസി ബംഗളൂരു പ്രവർത്തകരുടെ സഹായത്തോടെ ശിഹാബ് തങ്ങൾ സെന്ററിൽ അന്ത്യകർമ്മങ്ങൾ ചെയ്ത് മയ്യത്ത് നാട്ടിലേക്ക് കൊണ്ടുപോയി. പിതാവ് പരേതനായ മുഹമ്മദ്. മാതാവ് ആയിഷ. ഭാര്യ ജസ്ന. മക്കൾ ഫർദീൻ, രഹാൻ, സഹല. സഹോദരി സമീറ, ഭർത്താവ് മഹമൂദ് സി പി മുംബൈ.
ഖബറടക്കം പെരിങ്ങത്തൂർ ജുമാമസ്ജിദ് ഖബർസ്ഥാനിൽ.

Related Posts