തൃശൂർ രാഗം തിയറ്റർ നടത്തിപ്പുകാരൻ സുനിൽ കുമാറിനും ഡ്രൈവറിനും വെട്ടേറ്റു. വെളപ്പായയിലെ വീടിനു മുന്നിൽ ഇന്നലെ രാത്രിയായിരുന്നു സംഭവം. സാമ്പത്തിക ഇടപാടുകളാണ് അക്രമത്തിനു പിന്നിലെന്ന് സൂചനയുണ്ട്.
രാത്രി വീട്ടിലെത്തി ഡ്രൈവർ ഗേറ്റ് തുറക്കുന്നതിനിടെ 3 പേർ എത്തി വെട്ടുകയായിരുന്നു. സുനിലിൻ്റെ കാലിലും ഡ്രൈവറുടെ കൈക്കുമാണ് വെട്ടേറ്റത്. അക്രമി സംഘം പിന്നീട് ഓടി രക്ഷപ്പെട്ടു. പൊലീസ് അന്വേഷണം ആരംഭിച്ചു.

Related Posts