വാഹനം തടഞ്ഞുനിർത്തി 7.11 കോടി രൂപ കവർന്ന സംഭവത്തിൽ പ്രതികളെക്കുറിച്ച് സൂചന. എടിഎമ്മിൽ പണംനിറയ്ക്കാൻ എത്തിയവർക്ക് കവർച്ചയിൽ പങ്കുണ്ടെന്നാണ് സംശയം. കൂടുതൽ വിവരങ്ങൾ വെളിപ്പെടുത്താൻ കഴിയില്ലെന്ന് കർണാടക ആഭ്യന്തരമന്ത്രി ജി. പരമേശ്വര വിശദീകരിച്ചു. താമസിയാതെതന്നെ പ്രതികളെ പിടികൂടാൻ കഴിയുമെന്ന് പ്രതീക്ഷിക്കുന്നെന്നും മന്ത്രി പറഞ്ഞു. ഇന്നലെയായിരുന്നു എടിഎമ്മിൽ നിറയ്ക്കുന്നതിനുള്ള പണവുമായിപ്പോയ വാഹനം തടഞ്ഞുനിർത്തി 7.11 കോടി രൂപ കവർന്നത്. എച്ച്ഡിഎഫ്‌സി ബാങ്ക് ജെപി നഗർ ശാഖയിലെ എടിഎമ്മിൽ നിറയ്ക്കുന്നതിനുവേണ്ടിയുള്ള പണവുമായി പോകുന്നതിനിടെയാണ് കഴിഞ്ഞദിവസം പകൽക്കൊള്ളനടന്നത്. ബെംഗളുവിൽ പട്ടാപ്പകൽ ഇത്തരത്തിലൊരു കവർച്ച സമീപകാലത്ത് നടന്നിട്ടില്ല.

കാഷ് മനേജ്‌മെന്റ്റ് സർവീസ് (സിഎംഎസ്) സ്ഥാപനത്തിൻ്റെ വാഹനത്തിൽനിന്നാണ് പണം തട്ടിയെടുത്തത്. ആറംഗസംഘം ആയിരുന്നു പണം തട്ടിയത്. ആറംഗസംഘത്തിനു വാഹനത്തിൽ പണവുമായെത്തുന്ന വിവരം ചോർത്തിനൽകിയത് സിഎംഎസുമായി ബന്ധമുള്ളവർതന്നെയാണെന്നാണ് നിഗമനം. കൊള്ളനടത്താൻ ഉപയോഗിച്ച കാറിൻ്റെ നമ്പർ വ്യാജമായിരുന്നു. പ്രതികൾ സംസ്ഥാനം വിട്ടതായി പോലീസ് സംശയിക്കുന്നുണ്ട്.

Related Posts