കർണാടകയിലെ പൊതുവിതരണ സംവിധാനത്തിന് (പി.ഡി.എസ്) ആപ് അധിഷ്ഠിത നിയന്ത്രണ പദ്ധതി ഉടൻ നടപ്പാക്കും. സംവിധാനം നിലവിൽ വന്നുകഴിഞ്ഞാൽ ഇലക്ട്രോണിക് പോയന്റ് ഓഫ് സെയിൽ (ഇ-പോസ്) മെഷീൻ വഴി ഗുണഭോക്താവിൻ്റെ ആധാർ വിവരങ്ങൾ പരിശോധിക്കുകയും ഭക്ഷ്യ ധാന്യങ്ങളുടെ തൂക്കം രേഖപ്പെടുത്തുകയും ചെയ്യും. ഇത് മൊബൈൽ ആപ്ലിക്കേഷൻ വഴി സർക്കാർ ഡേറ്റ ബേസുമായി ബന്ധിപ്പിക്കും. ഡിജിറ്റൽ പേമെൻ്റുകൾ, വിൽപന, പണമടക്കൽ, തൂക്കം എന്നിവ കൈകാര്യം ചെയ്യുന്നതിന് മൊത്തക്കച്ചവടക്കാർ, ചില്ലറ വ്യാപാരികൾ, ഫീൽഡ് ഓപറേറ്റർമാർ എന്നിവർക്ക് ഉപകരണം സഹായകമാകും.

അർഹതയുള്ള റേഷൻ ഉപഭോക്താക്കൾക്ക് കൃത്യമായി ലഭിക്കുന്നുവെന്ന് ഉറപ്പാക്കാൻ ഇ.പി.ഒ.എസ്. മെഷീൻ ഇലക്ട്രോണിക് വേയിങ് മെഷിനുമായി ബന്ധിപ്പിക്കും. മറ്റ് സംസ്ഥാനങ്ങളിൽ ഇത്തരം സംവിധാനം നടപ്പാക്കിയിട്ടുണ്ട്. ബംഗളുരു ഈസ്റ്റിലെയും നോർത്തിലെയും 290 റേഷൻ കടകളിൽ പൈലറ്റ് പദ്ധതി ഉടൻ ആരംഭിക്കും. വിജയിച്ചാൽ സംസ്ഥാനത്തെ എല്ലാ പൊതുവിതരണ സംവിധാനങ്ങളിലേക്കും വ്യാപിപ്പിക്കും.

Related Posts