കാർമൽ കാത്തലിക് അസോസിയേഷൻ സംഘടിപ്പിക്കുന്ന കരോൾ ഗാനമത്സരം ഡിസംബർ 14-ന് സിദ്ധാർഥ നഗറിലുള്ള തെരേഷ്യൻ കോളേജ് ഓഡിറ്റോറിയത്തിൽ നടക്കും. സമാധാനം, പ്രത്യാശ, സൗഹാർദം എന്നീ സന്ദേശങ്ങൾ പ്രചരിപ്പിക്കുന്ന ഇംഗ്ലീഷ്, കന്നഡ, മറ്റു പ്രാദേശികഭാഷകളിലുള്ള കരോൾ ഗാനങ്ങൾ അവതരിപ്പിക്കാം. വിജയികൾക്ക് ട്രോഫി കൈമാറും. ക്രിസ്‌മസ് ആഘോഷങ്ങളുടെ ഭാഗമായാണ് മത്സരം സംഘടിപ്പിക്കുന്നത്. രജിസ്ട്രേഷനുള്ള അവസാന തീയതി ഡിസംബർ 10. കൂടുതൽ വിവരങ്ങൾക്ക് ഫോൺ: 9448576371.

Related Posts