കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയുടെയും ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാറിൻ്റെയും ഡൽഹി സന്ദർശനത്തോടെ കർണാടകത്തിൽ അധികാരമാറ്റച്ചർച്ച വീണ്ടും സജീവമായിരിക്കുകയാണ്. സിദ്ധരാമയ്യ കഴിഞ്ഞ ദിവസം രാഹുൽ ഗാന്ധിയുമായി കൂടിക്കാഴ്‌ച നടത്തിയിരുന്നു. സംസ്ഥാനരാഷ്ട്രീയം ചർച്ചയായില്ലെന്നാണ് കൂടിക്കാഴ്‌ചയ്ക്കുശേഷം സിദ്ധരാമയ്യ പ്രതികരിച്ചത്.
മുഖ്യമന്ത്രിസ്ഥാനത്ത് മാറ്റമുണ്ടായില്ലെങ്കിലും മന്ത്രിസഭാ പുനഃസംഘടനയ്ക്ക് സാധ്യതയുണ്ട്. മുഖ്യമന്ത്രിയും ഉപമുഖ്യമന്ത്രിയും ഡൽഹിയിലെത്തിയത് ഈ വിഷയത്തിൽ ദേശീയ നേതൃത്വവുമായി ചർച്ചനടത്താൻ കൂടിയാണ്.

ധാരണപ്രകാരം സിദ്ധരാമയ്യ സ്ഥാനമൊഴിഞ്ഞ് ശിവകുമാറിനെ മുഖ്യമന്ത്രിയാക്കേണ്ടതാണ്. എന്നാൽ, അഞ്ചുവർഷവും മുഖ്യമന്ത്രിയായി തുടരുമെന്നാണ് സിദ്ധരാമയ്യ പ്രഖ്യാപിച്ചത്. അടുത്ത മുഖ്യമന്ത്രി ദളിത വിഭാഗത്തിൽനിന്ന് വേണമെന്ന ആവശ്യവുമായി ഒരുവിഭാഗവും എത്തി. ഇതോടെ മുഖ്യമന്ത്രിസ്ഥാനത്ത് ഇപ്പോൾ മാറ്റം വേണ്ടെന്ന തീരുമാനത്തിലാണ് ദേശീയ നേതൃത്വമെന്ന് റിപ്പോർട്ടുകളുണ്ട്. കർണാടകത്തിലെ കോൺഗ്രസ് സർക്കാർ ഈയാഴ്‌ചയാണ് രണ്ടരവർഷം പൂർത്തിയാക്കുന്നത്.

Related Posts