ചെന്നൈയിലെ താംബരത്തിന് സമീപം പരിശീലന പറക്കലിനിടെ ഇന്ത്യൻ വ്യോമസേനയുടെ പിലാറ്റസ് പിസി-7 എംകെ2 പരിശീലന വിമാനം തകർന്നുവീണു. പൈലറ്റ് കൃത്യസമയത്ത് തന്നെ പാരച്യൂട്ട് ഉപയോഗിച്ച് പുറത്തേക്ക് ചാടിയതിനാല്‍ സുരക്ഷിതനാണെന്ന് വ്യോമസേന അറിയിച്ചു.
ഇന്ത്യൻ വ്യോമസേനയുടെ പറക്കല്‍ പരിശീലന സ്കൂള്‍ (എഫ്ഐഎസ്) ചെന്നൈയിലെ താംബരം എയർഫോഴ്സ് സ്റ്റേഷനിലാണ് പ്രവർത്തിക്കുന്നത്. പരിചയസമ്പന്നരായ സായുധ സേന പൈലറ്റുമാർക്ക് പരിശീലനം നല്‍കുകയും അവരെ വളരെ വൈദഗ്ധ്യവും അംഗീകാരവുമുള്ള ഫ്ലൈയിംഗ് ഇൻസ്ട്രക്ടർമാരാക്കി മാറ്റുകയുമാണ് എഫ്ഐഎസിൻ്റെ ചുമതല.
പൈലറ്റുമാരുടെ പരിശീലനത്തിനായി വ്യാപകമായി ഉപയോഗിക്കുന്ന സ്വിസ് വിഭാഗത്തില്‍പ്പെടുന്ന ടർബോപ്രോപ്പ് വിമാനമാണ് പിലാറ്റസ്. അപകടത്തിൻ്റെ കാരണം കണ്ടെത്താൻ അന്വേഷണ കോടതി (സിഒഐ) ഉത്തരവിട്ടു.