പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ കർണാടക മുൻമുഖ്യമന്ത്രിയും ബിജെപിയുടെ മുതിർന്നനേതാവുമായ ബി.എസ്. യെദ്യുരപ്പ വിചാരണ നേരിടണം. കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് യെദ്യുരപ്പ നൽകിയ ഹർജി ഹൈക്കോടതി തള്ളി. ജസ്റ്റിസ് എം.ഐ. അരുണിൻ്റെ സിംഗിൾ ബെഞ്ചിൻ്റേതാണ് നടപടി.
കേസിൻ്റെ വിചാരണയിൽ അത്യാവശ്യമല്ലെങ്കിൽ നേരിട്ട് ഹാജരാകാൻ യെദ്യുരപ്പയെ നിർബന്ധിക്കരുതെന്ന് കോടതി ഉത്തരവിട്ടു. ബെംഗളൂരുവിലെ ജനപ്രതിനിധികളുടെ പ്രത്യേക കോടതി യെദ്യുരപ്പയോട് ഹാജരാകാൻ ആവശ്യപ്പെട്ട് സമൻസ് അയച്ചിരുന്നു. ഇത് ചോദ്യംചെയ്‌തു യെദ്യുരപ്പ ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. കേസ് കെട്ടിച്ചമച്ചതും രാഷ്ട്രീയപ്രേരിതവുമാണെന്നായിരുന്നു യെദ്യുരപ്പയുടെ വാദം.

സദാശിവനഗർ പോലീസാണ് യെദ്യുരപ്പയുടെ പേരിൽ കേസെടുത്തത്. പെൺകുട്ടിയുടെ അമ്മ നൽകിയ പരാതിയിലായിരുന്നു കേസ്.

Related Posts