ദേശീയ കയാക്കിങ് താരങ്ങളായ രണ്ടുപേർ ബൈക്ക് അപകടത്തിൽ മരിച്ചു. ആലപ്പുഴ സ്വദേശികൾ ആയ രണ്ട് യുവാക്കളാണ് ഭോപ്പാലിൽവെച്ച് ഉണ്ടായ ബൈക്ക് അപകടത്തിൽ മരിച്ചത്.

ആലപ്പുഴ നെഹ്റു ട്രോഫി കാവുങ്കൽ ക്ഷേത്രത്തിന് സമീപം അനന്തു അജിത്ത്, കൈനകരി ഗുരുമന്ദിരം വായനശാലയ്ക്ക് സമീപം വിഷ്ണു രഘുനാഥ് എന്നിവരാണ് മരിച്ചത്. കഴിഞ്ഞ ദിവസം രാത്രിയാണ് സംഭവം. ഭോപാലിലെ സുഹൃത്തുക്കൾ വഴി വീട്ടുകാർ ഇന്ന് രാവിലെയാണ് വിവരമറിഞ്ഞത്.

Related Posts