ബെംഗളൂരുവിൽ റാപ്പിഡോ യാത്രയ്ക്കിടെ യുവതിയുടെ ശരീരത്തിൽ ലൈംഗിക ഉദ്ദേശത്തോടെ സ്പർശിച്ച ബൈക്ക് ടാക്സി ഡ്രൈവർക്കെതിരെ കേസെടുത്ത് പോലീസ് ടാക്സി ഡ്രൈവർ ലോകേഷിനെതിരെയാണ് യുവതിയുടെ പരാതിയിൽ കേസെടുത്തിരിക്കുന്നത്.

ചർച്ച് സ്ട്രീറ്റിൽ നിന്ന് യുവതിതാമസസ്ഥലത്തേക്ക് മടങ്ങുന്നതിനിടെ വൈകുന്നേരം നാല് മണിയോടെയാണ് സംഭവം. യാത്രയ്ക്കിടെ കാലുകളിലും തുടകളിലും പലതവണ സ്പർശിച്ചെന്നാണ് യുവതി പരാതി നൽകിയത്. ബൈക്ക് നിർത്താൻ ആവശ്യപ്പെട്ടിട്ടും ഇയാൾ കേട്ടില്ലെന്നും വീണ്ടും തൻ്റെ ശരീരത്തിൽ മോശമായി സ്പർശിക്കുകയായിരുന്നുവെന്നും യുവതി പറയുന്നു. യാത്രയിലൂടനീളം ഇയാൾ ഇത് തുടരുകയായിരുന്നു ഡ്രൈവർ മോശമായി പെരുമാറുന്നത് യുവതി മൊബൈലിൽ റെക്കോർഡ് ചെയ്യുകയും പിന്നീട് പോലീസിൽ പരാതി നൽകുകയുമായിരുന്നു. യുവതിയുടെ പരാതിയെ തുടർന്ന് വിൽസൺ ഗാർഡൻ പോലീസ് എഫ്‌ഐആർ രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു.

നിർത്താൻ പറഞ്ഞപ്പോൾ നിർത്തിയില്ലെന്നും പേടിച്ചു പോയെന്നും യുവതി സാമൂഹ്യ മാധ്യമത്തിൽ പങ്കുവെച്ച വിഡിയോയിൽ പറയുന്നു. റാപ്പിഡോ ഉപയോഗിക്കുന്നത് സുരക്ഷിതമല്ലെന്നും, ഇത്തരം സംഭവങ്ങൾ ബൈക്ക് ടാക്സികൾ ഉപയോഗിക്കേണ്ടി വരുന്ന വനിതാ യാത്രക്കാരുടെ സുരക്ഷയ്ക്ക് ഭീഷണി ഉയർത്തുന്നുണ്ടെന്നും യുവതി പറയുന്നു.

Related Posts