നായർ സേവാ സംഘ് കെആർ പുരം കരയോഗത്തിൻ്റെ ‘സ്നേഹസംഗമം-2025’ നാളെ നടക്കും. രാമമൂർത്തിനഗറിലെ ഹൊയ്സാല നഗർ നാട്യപ്രിയ നൃത്തക്ഷേത്രം ഹാളിൽ രാവിലെ 10-ന് തുടങ്ങും. പ്രസിഡണ്ട് വിജയൻപിള്ള അധ്യക്ഷത വഹിക്കും
ഗോവാ മുൻ ഗവർണർ പി.എസ്.ശ്രീധരൻപിള്ള, ഭൈരതി ബസവരാജ് എംഎൽഎ, എ.കെ.നായർ, ചെയർമാൻ ഹരീഷ്കുമാർ തുടങ്ങിയവർ വിശിഷ്ടാതിഥികളാകും. കുടുംബാംഗങ്ങൾ അവതരിപ്പിക്കുന്ന കലാപരിപാടികൾ, കേന്ദ്ര സംഗീത-നാടക അക്കാദമി പുരസ്കാരജേതാവ് മിഥുൻ ശ്യാമും സംഘവും അവതരിപ്പിക്കുന്ന നൃത്തപരിപാടി, സരിഗമ മ്യൂസിക്കൽ ട്രൂപ്പിൻ്റെ ലൈവ് മ്യൂസിക് പരിപാടി തുടങ്ങിയവ നടക്കുമെന്ന് സെക്രട്ടറി ബാബു സേനൻ നായർ അറിയിച്ചു. കൂടുതൽ വിവരങ്ങൾക്ക് 9845543626, 9590127222.