കേരളസമാജം ബാംഗ്ലൂർ നോർത്ത് വെസ്റ്റിൻ്റെ ആഭിമുഖ്യത്തിൽ എം.എസ്. രാമയ്യ ഹോസ്പ്‌പിറ്റലിൻ്റെ സഹകരണത്തോടെ ഹുളിചിക്കനഹള്ളിയില്‍ സൗജന്യ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു. പഞ്ചായത്ത് പ്രസിഡണ്ട് ലളിത ക്യാമ്പ് ഉദ്ഘാടനം ചെയ്തു. എം.എസ്. രാമയ്യ മാനേജര്‍ ഡോ.ലക്ഷ്മി നാരായണന്‍ ക്യാമ്പ് നിയന്ത്രിച്ചു.

പൊതുരോഗങ്ങൾ, കാൻസർ, ത്വഗ് രോഗങ്ങൾ, അസ്ഥിരോഗം, നേത്രരോഗം, ഇഎൻടി, ഹൃദ്രോഗം, ശിശുരോഗം തുടങ്ങിയവയിൽ വിദഗ്‌ധരായ ഡോക്ടർമാർ രോഗികളെ പരിശോധിച്ച് മരുന്നുകൾ സൗജന്യമായി നൽകി. രക്തസമ്മർദ പരിശോധനക്കും പ്രമേഹ നിർണയത്തിനും പ്രത്യേകം വിഭാഗം പ്രവർത്തിച്ചു.

പ്രസിഡണ്ട് ആർ.മുരളീധർ, ജോയിൻറ് സെക്രട്ടറിമാരായ സി.പി.മുരളി, വിശ്വനാഥൻ പിള്ള, ട്രഷറർ ബിജു ജേക്കബ്, വൈദ്യസഹായ നിധി ചെയർമാൻ രവികുമാര്‍ കൺവീനർ, ഏദൻസ്, ഗോപകുമാര്‍, കെ.പി.അശോകന്‍, ആര്‍.ബാലന്‍, രാകേഷ്, സമാജം മാനേജര്‍ സുധാകരന്‍, അശോക്.എം, വിശ്വംഭരന്‍, ശശി കെ, അനില്‍ കുമാര്‍, സമന്യ അംഗങ്ങള്‍ എന്നിവർ നേതൃത്വം നൽകി.

Related Posts