കെ.ഡബ്ലിയു.എ 75 വയസ്സിനു മുകളിലുള്ള മുതിർന്ന അംഗങ്ങൾക്ക് അധ്യാപന രംഗത്തും സാമൂഹിക സാംസ്കാരിക രംഗത്തും നൽകിയ നേട്ടങ്ങളെ അടിസ്ഥാനമാക്കി നൽകുന്ന ഗുരുവന്ദനം പുരസ്കാരങ്ങൾ കെ ആർ പുരത്ത് വച്ച് നടന്ന ചടങ്ങിൽ നൽകി. ഓണാഘോഷങ്ങളുടെ ഭാഗമായി ഒരു മാസം നീണ്ടുനിൽക്കുന്ന പരിപാടികളാണ് കെ.ഡബ്ലിയു.എ കമ്മിറ്റി സംഘടിപ്പിച്ചത്.
എയ്മ കർണാടക ചെയർപേഴ്സൺ ലതാ നമ്പൂതിരി ചടങ്ങ് ഉദ്ഘാടനം ചെയ്തു. ഗാർഡൻ സിറ്റി യൂണിവേഴ്സിറ്റി രജിസ്ട്രാർ ഡോക്ടർ എം.സ്. ഷീജ മുഖ്യ പ്രഭാഷണം നടത്തി, സെന്റ് ജോസഫ് ലിയോൺസ് പ്രൊവിൻഷ്യൽ സുപ്പീരിയർ സിസ്റ്റർ ലില്ലി കുട്ടി, സാമൂഹിക പ്രവർത്തകർ ജോൺ ബോസ്കോ, ബിജോയ് ജോൺ, കെ. പി. സി ജനറൽ സെക്രട്ടറി വിനു തോമസ് എന്നിവർ സംസാരിച്ചു. ആദരചടങ്ങുകൾക്ക് ശേഷം മുതിർന്ന അംഗങ്ങളെ പങ്കെടുപ്പിച്ചുകൊണ്ട് ഗെയിംസും നടന്നു.
ചടങ്ങുകൾക്ക് പ്രസിഡണ്ട് ബെന്നി ജോസഫ്, സെക്രട്ടറി സജീവ്.പി.എസ്, ട്രഷറർ സുമേഷ് എബ്രഹാം, വൈസ് പ്രസിഡണ്ട് മനോജ്, സെബാസ്റ്റ്യൻ ജോൺ, സയഡ് മസ്താൻ, സന്തോഷ് കുമാർ, ശിവദാസ്, അനോദ്, സുഭാഷ് കുമാർ, പ്രഭാഷ്, ജിജു ജോസ്, പുഷ്പ്പൻ, സിസ്റ്റർ ഷെർലി തോമസ്, പൃജി അണ്ടിഷ്, ആഷ്ലിൻ ജോൺ, എ.സ്.കുമാർ, രാധാകൃഷ്ണൻ എന്നിവർ നേതൃത്വം നൽകി.