ട്രെയിനിൽ യാത്ര ചെയ്യുന്നവരിൽ മിക്കവരും ആഗ്രഹിക്കുന്ന സീറ്റാണ് ലോവർ ബെർത്ത്. സുഖമായി കിടന്ന് യാത്രചെയ്യാനും ഇരുന്ന് യാത്ര ചെയ്യാനും ഇത് അനുകൂലമാണ്. റെയിൽവേയുടെ പുതിയ നിയമപ്രകാരം, ലോവർ ബെർത്ത് എല്ലായ്പ്പോഴും ഉറപ്പില്ല. ടിക്കറ്റ് ബുക്ക് ചെയ്യുന്ന സമയം ഓപ്‌ഷനിൽ ലോവർ ബെർത്ത് ആവശ്യപ്പെടുമ്പോഴും, മുൻഗണന ലഭിക്കുക പ്രത്യേക കാറ്റഗറിയിലെ യാത്രക്കാർക്കായിരിക്കും.

സ്ത്രീകൾ, ഗർഭിണികൾ, 45 വയസ്സിന് മുകളിലുള്ള മുതിർന്ന പൗരന്മാർ, എന്നിവർക്കാണ് ലോവർ ബെർത്ത് ബുക്കിങ്ങിൽ മുൻഗണന ലഭിക്കുക. ഇവർക്കു ശേഷം ബെർത്ത് ഉണ്ടെങ്കിൽ മാത്രമേ മറ്റ് യാത്രക്കാർക്ക് ലഭിക്കുകയുള്ളൂ. “ലോവർ ബെർത്ത് ലഭിച്ചാൽ മാത്രം ടിക്കറ്റ് ബുക്ക് ചെയ്യണം” എന്ന ഓപ്‌ഷനും നൽകുന്നുണ്ട്.

ലോവർ ബെർത്ത് രാത്രിയിൽ 10 മണി മുതൽ രാവിലെ 6 മണി വരെ ഉറങ്ങാൻ വേണ്ടിയാണ് നിശ്ചയിച്ചിരിക്കുന്നത്. ഈ സമയത്തിനിടെ, കിടക്കാനായി മറ്റാരും ആവശ്യപ്പെടുകയാണെങ്കിൽ മാറിക്കൊടുക്കുക എന്നതാണ് സഹയാത്രികരുടെ കടമ.

Related Posts