കേരളീയ പ്രവാസികൾക്കും കുടുംബങ്ങൾക്കുമായി സംസ്ഥാന സർക്കാർ നോർക്ക റൂട്സ് വഴി നടപ്പാക്കുന്ന സമഗ്ര ആരോഗ്യ ഇൻഷുറൻസ് പദ്ധതിയായ നോർക്ക കെയർ എൻറോൾമെൻറ് സമയപരിധി നവംബർ 30 വരെ നീട്ടി. നോർക്ക കെയർ പദ്ധതിയിൽ ചേരുന്നതിനുള്ള സമയപരിധി അവസാനിച്ചിരുന്നുവെങ്കിലും സമയം നീട്ടി നൽകണമെന്ന് പ്രവാസി മലയാളികളിൽനിന്ന് ആവശ്യമുയർന്ന സാഹചര്യത്തിലാണ് സമപരിധി ദീർഘിപ്പിക്കാൻ തീരുമാനിച്ചതെന്ന് നോർക്ക റൂട്സ് അസിസ്റ്റന്റ് വൈസ് ചെയർമാൻ പി ശ്രീരാമകൃഷ്ണനും നോർക്ക റൂട്സ് സി ഇ ഒ അജിത് കോളശ്ശേരിയും അറിയിച്ചു.

പ്രവാസികൾക്കും കുടുംബങ്ങൾക്കുമായി സംസ്ഥാന സർക്കാർ നോർക്ക റൂട്‌സ് വഴി നടപ്പാക്കുന്ന സമഗ്ര ആരോഗ്യ അപകട ഇൻഷുറൻസ് പദ്ധതിയായ നോർക്ക കെയർ എൻറോൾമെൻ്റ് ഇതിനോടകം ഒരു ലക്ഷം പിന്നിട്ടു. രാജ്യത്താദ്യമായാണ് പ്രവാസികൾക്കായി ഒരു സംസ്ഥാന സർക്കാർ ആരോഗ്യ ഇൻഷുറൻസ് പദ്ധതി നടപ്പിലാക്കുന്നത്. 2025 സെപ്റ്റംബർ 22-ന് ആരംഭിച്ച നോർക്ക കെയർ ഗ്ലോബൽ രജിസ്ട്രേഷൻ ഡ്രൈവ് 40 ദിവസം കൊണ്ടാണ് ഒരു ലക്ഷം എൻറോൾമെൻ്റ് എന്ന നേട്ടം കൈവരിച്ചത്.

ലോകത്തിൻ്റെ വിവിധ ഭാഗങ്ങളിലെ പ്രവാസി സമൂഹവും, പ്രവാസി സംഘടനകളും കൂട്ടായ്‌മകളും നോർക്ക കെയർ പദ്ധതിയുടെ പ്രചാരണത്തിനായി വിപുലമായ പ്രവർത്തനങ്ങളാണ് നടപ്പിലാക്കിയത്. സാധുവായ നോർക്ക പ്രവാസി ഐ ഡി, സ്റ്റുഡന്റ് ഐ ഡി എൻആർകെ ഐഡി കാർഡുള്ള പ്രവാസി കേരളീയർക്കാണ് പദ്ധതിയിൽ എൻറോൾ ചെയ്യാനാകുക. നടപ്പു സാമ്പത്തിക വർഷം ഇതുവരെ രണ്ട് ലക്ഷത്തോളം പ്രവാസികേരളീയർ നോർക്ക പ്രവാസി ഐഡി കാർഡ് സേവനവും പ്രയോജനപ്പെടുത്തി.

Related Posts