ഒളിമ്പിക്സ്‌സിൽ മെഡൽ നേടിയ ആദ്യ മലയാളി താരം മാനുവൽ ഫ്രെഡറിക് (78) അന്തരിച്ചു. രാവിലെ 8.10നായിരുന്നു അന്ത്യം. ബംഗളൂരുവിലെ ആശുപത്രിയിൽ ചികിത്സയിൽ കഴിയുകയായിരുന്നു. കണ്ണൂർ സ്വദേശിയായ അദ്ദേഹം 1972 ലെ മ്യൂണിക്ക് ഒളിമ്പിക്‌സിൽ വെങ്കല മെഡൽ നേടിയ ഇന്ത്യൻ ഹോക്കി ടീം അംഗമായിരുന്നു. അദ്ദേഹത്തിൻ്റെ ഗോൾ കീപ്പിംഗ് മികവിലൂടെയാണ് ഇന്ത്യ അന്ന് മെഡൽ നേടിയത്. 1973 ഹോളണ്ട് ലോകകപ്പിലും 1978 അർജൻ്റീന ലോകകപ്പിലും ഇന്ത്യയ്ക്കായി കളിച്ചു.

പെനാൽറ്റി സ്ട്രോക്കുകൾ തടുക്കുന്നതിലുള്ള മികവ് കാരണം അദ്ദേഹത്തെ ദ് ടൈഗർ എന്ന പേരിലായിരുന്നു അറിയപ്പെട്ടത്. കായികരംഗത്തെ സംഭാവനകൾക്ക് രാജ്യം 2019ൽ അദ്ദേഹത്തെ ധ്യാൻചന് പുരസ്കാരം നൽകി ആദരിച്ചു.

ഭാര്യ: പരേതയായ ശീതള മക്കൾ ഫ്രെഷീന പ്രവീൺ (ബംഗളൂരു), ഫെനില (മുംബൈ). മരുമക്കൾ: പ്രവീൺ (ബംഗളൂരു), ടിനു തോമസ് (മുംബൈ).

Related Posts