കേരള സമാജം ചാരിറ്റബിൾ സൊസൈറ്റിയുടെ റൈറ്റ് ടു ഷെൽട്ടർ പ്രചാരണത്തിൻ്റെ കോൻസെപ്റ്റ് പേപ്പറും ലോഗോയും പുറത്തിറക്കി. സൊസൈറ്റിയുടെ മഹിളാ സമിതി ബാഗലൂർ റോഡിലെ പ്രീതിനിവാസ് ട്രസ്റ്റിലെ അന്തേവാസികൾക്കൊപ്പം നടത്തിയ ഓണാഘോഷത്തിലായിരുന്നു ചടങ്ങ്.

കെപിസിസി എൻആർഐ സെൽ കോഡിനേറ്റർ പ്രേമാ ബാലകൃഷ്‌ണൻ, ഡോ. സോജി എബ്രഹാം എന്നിവർ പ്രകാശനം നിർവഹിച്ചു. സൊസൈറ്റി പ്രസിഡണ്ട് അധ്യക്ഷത വഹിച്ചു. ഡോ. സുബ്രഹ്മണ്യൻ ശർമ, വൈസ് പ്രസിഡണ്ട് പി.കെ. വാസു, ജനറൽ സെക്രട്ടറി ബേബി മാത്യു മഹിളാ സമിതി ചെയർപേഴ്‌സൺ മിനി നമ്പ്യാർ എന്നിവർ സംസാരിച്ചു. പി.കെ. രമേഷ്, ദിനോജ് കുമാർ, പ്രഭാകർ, അജു അശോക്, ശ്രീനിവാസൻ, ബീനാ രാധാകൃഷ്ണണൻ, തങ്കം ജോഷി, നിഷാ പ്രശാന്ത് എന്നിവർ പങ്കെടുത്തു. പൂക്കളമിടൽ, കലാപരിപാടികൾ, ഓണസദ്യ എന്നിവയുമുണ്ടായി.

Related Posts